പ്രവാസികൾക്കുമേൽ സർക്കാർ അമിതഭാരം ചുമത്തരുത് -കാന്തപുരം
text_fieldsകോഴിക്കോട്: ഈ ദുരിതകാലത്ത് പ്രവാസികൾക്കുമേൽ അമിതഭാരം ചുമത്തരുതെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. കോവിഡ് അതിരൂക്ഷമായി സാമൂഹികവ്യാപനത്തിൻെറ വെല്ലുവിളി ഉയര്‍ത്തുന്ന ഈ ഘട്ടത്തിലും ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലും കഴിയുന്ന കേരളീയര്‍ക്ക് ജന്മനാട്ടിലേക്കുള്ള കവാടങ്ങള്‍ കൊട്ടിയടക്കാതെ, അവരെ തിരികെയെത്തിക്കാനുള്ള സര്‍ക്കാറിൻെറ ശ്രമങ്ങള്‍ അഭിനന്ദിക്കുന്നു. അതേസമയം, പ്രവാസലോകത്ത് വലിയ ഞെട്ടലുണ്ടാക്കിയ പെയ്‌ഡ് ക്വറൈൻറൻ നിർദേശം കോവിഡ് കാലത്ത് സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ നിഷ്പ്രഭമാക്കുന്നതും സർക്കാറിൽ പ്രതീക്ഷയർപ്പിച്ച പ്രവാസികളെ ആശങ്കപ്പെടുത്തുന്നതുമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം:
കോവിഡ് 19 അതിരൂക്ഷമായി സാമൂഹികവ്യാപനത്തിൻെറ വെല്ലുവിളി ഉയര്‍ത്തുന്ന ഈ ഘട്ടത്തിലും ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലും കഴിയുന്ന കേരളീയര്‍ക്ക് ജന്മനാട്ടിലേക്കുള്ള കവാടങ്ങള്‍ കൊട്ടിയടക്കാതെ, അവരെ തിരികെയെത്തിക്കാനുള്ള സര്‍ക്കാരിൻെറ ശ്രമങ്ങള്‍ അഭിനന്ദിക്കുന്നു. അതീവജാഗ്രത പുലര്‍ത്തേണ്ട ഈ സമയത്ത് സർക്കാരും ആരോഗ്യപ്രവർത്തകരും നടത്തുന്ന അതിജീവന പ്രവർത്തനങ്ങൾക്ക് സർവ പിന്തുണയും നൽകേണ്ടത് നമ്മുടെ ബാധ്യതയാണ്.
അതേസമയം വിദേശത്ത് നിന്നും വരുന്നവരുടെ ക്വാറൈൻറന്‍ കാര്യത്തില്‍ ഇന്നലെ പുറത്തുവന്ന സര്‍ക്കാര്‍ തീരുമാനം നിരാശാജനകമാണ്. പ്രവാസലോകത്ത് വലിയ ഞെട്ടലുണ്ടാക്കിയ പെയ്‌ഡ് ക്വറൈൻറൻ നിർദേശം കോവിഡ് കാലത്ത് സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ നിഷ്പ്രഭമാക്കുന്നതും സർക്കാരിൽ പ്രതീക്ഷയർപ്പിച്ച പ്രവാസികളെ ആശങ്കപ്പെടുത്തുന്നതുമാണ്.
മാസങ്ങളായി തൊഴില്‍ നഷ്ടപ്പെട്ട് മറ്റുള്ളവരുടെ കനിവില്‍ വിമാനയാത്രക്കൂലി സംഘടിപ്പിച്ചു വരുന്ന പാവപ്പെട്ട പ്രവാസികള്‍ക്ക് ഇത് ഒരിക്കലും വഹിക്കാന്‍ കഴിയുന്നതല്ല. സാഹചര്യങ്ങളുടെ സങ്കീർണ്ണത ഉൾക്കൊണ്ട് പ്രസ്‌തുത തീരുമാനം പിന്‍വലിക്കുകയോ പാവപ്പെട്ടവർക്ക് പൂർണമായ ഇളവ് അനുവദിക്കുകയോ ചെയ്യണം.
ചില ജില്ല ഭരണകൂടങ്ങള്‍ നേരത്തെ തന്നെ ഒഴിഞ്ഞുകിടക്കുന്ന അവരുടെ സ്വന്തം കെട്ടിടങ്ങളില്‍ പ്രവാസികളെ ക്വാറൈൻറന്‍ ചെയ്യാന്‍ അനുമതി നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമുദായിക സംഘടനകളും സമാനമായ സന്നദ്ധത മുമ്പുതന്നെ സർക്കാരിനെ അറിയിച്ചതാണ്.
ഇക്കാര്യം പരിഗണിച്ച് പ്രവാസികള്‍ക്ക് ഇത്തരം സ്ഥാപനങ്ങളിലോ കെട്ടിടങ്ങളിലോ സർക്കാർ നിർദേശം പൂർണമായി പാലിച്ചുകൊണ്ട് ക്വറൈൻറനിൽ കഴിയാനുള്ള അവസരമൊരുക്കണമെന്നും ഈ ദുരിതകാലത്ത് പ്രവാസികൾക്ക് മേൽ അമിതഭാരം ചുമത്തരുതെന്നും മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.