ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ഒഴിവാക്കാൻ സർക്കാർ മുൻകയ്യെടുക്കണം: ഹൈകോടതി
text_fieldsകൊച്ചി: കേസുകളിൽ ഉൾപ്പെട്ട വാഹനങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തൃപ്തികരമല്ലെന്ന് ഹൈകോടതി. റോഡരികിലും പോലിസ് സ്റ്റേഷനിലും കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ വ്യക്തമാക്കി ചീഫ്‌സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി.
വിഷയത്തില്‍ സര്‍ക്കാര്‍ ഗൗരവകരമായി ഇടപെടണം. പോലിസ് പിടികൂടിയ വാഹനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട്്‍ സമര്‍പ്പിച്ച ഹരജിപരിഗണിക്കവെയായിരുന്നു കോടതി നിർദേശം.
കേസ് മുമ്പ് പരിഗണനക്ക് വന്നപ്പോള്‍ ആവശ്യമായ ഉത്തരവ് ഇറക്കുമെന്ന സര്‍ക്കാര്‍ അറിയിച്ചിരുന്നു. പക്ഷെ, കഴിഞ്ഞ മാസം 28ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് റോഡരികിലും മറ്റും ഉടമകള്‍ ഉപേക്ഷിച്ച വാഹനങ്ങളെ കുറിച്ചുള്ളതാണ്.
2009 ജനുവരി അഞ്ചിന് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി. പിടികൂടിയ വാഹനങ്ങളുടെ മൂല്യം നിര്‍ണയിക്കാന്‍ എസ്പിക്കും ഡിവൈഎസ്പിക്കും അധികാരം നല്‍കി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. സമാനമായ രണ്ടു ഉത്തരവുകള്‍ 2012ലും 13ലും ഇറങ്ങി. ഈ നടപടികള്‍ക്ക് ശേഷവും മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.