സര്‍ക്കാറിന്റെ സമൂഹമാധ്യമ ഇടപെടല്‍ സ്വകാര്യ ഏജന്‍സിക്ക്
text_fieldsതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിെൻറ ക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാനുള്ള സമൂഹമാധ്യമ പ്രചാരണം സ്വകാര്യ ഏജന്‍സിയെ ഏൽപിക്കുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് സ്വകാര്യ ഏജന്‍സിയുടെ സഹായം തേടാനുള്ള തീരുമാനം. ഇതിനുള്ള സ്വകാര്യ ഏജന്‍സിയെ കണ്ടെത്താന്‍ അഞ്ചംഗസമിതിയെ നിയോഗിച്ച് സർക്കാർ ഉത്തരവായി.
പി.ആർ.ഡി സെക്രട്ടറി അധ്യക്ഷനും ധനകാര്യം (എക്സ്പെൻഡിച്ചർ), െഎ.ടി സെക്രട്ടറിമാരും കിഫ്ബി സി.ഇ.ഒ അല്ലെങ്കിൽ അദ്ദേഹത്തിെൻറ പ്രതിനിധി എന്നിവർ അംഗങ്ങളും പി.ആർ.ഡി ഡയറക്ടർ കൺവീനറുമായാണ് സമിതി.
സർക്കാറിെൻറ വികസന ക്ഷേമപ്രവർത്തനങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കാനുള്ള മാർഗങ്ങളെപ്പറ്റി ആലോചിക്കാൻ നേരത്തെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ഇതിെൻറ തുടർച്ചയായാണ് ഏജൻസിെയ കണ്ടെത്താൻ ഉത്തരവിറക്കിയത്.
സമൂഹമാധ്യമ പ്രചാരണത്തിന് മാത്രമായി മുഖ്യമന്ത്രിയുടെ ഓഫിസില്‍ സി-ഡിറ്റ് മുഖേന 12 പേരെ നിയമിച്ചിരിക്കെയാണ് പുതിയ നീക്കം. സർക്കാർ കടുത്ത സാമ്പത്തിക പ്രയാസം നേരിടുന്നതിനിടെ സ്വകാര്യ ഏജന്‍സിയെ സമൂഹമാധ്യമ പ്രചാരണം ഏൽപിക്കുന്നതോടെ കൂടുതൽ പണച്ചെലവുണ്ടാകും. മാത്രമല്ല, കാര്യങ്ങൾ നടപ്പാക്കുന്നതിന് പകരം പബ്ലിക് റിലേഷൻ പരിപാടികളിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് പ്രതിപക്ഷത്തിെൻറ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.