സി.എ.ജിയെ നേരിടാൻ ഫാലി എസ്.നരിമാൻെറ സഹായം തേടി സർക്കാർ
text_fieldsതിരുവനന്തപുരം: കിഫ്ബി വിവാദത്തിൽ സി.എ.ജിയെ നേരിടുന്നതിന് സംസ്ഥാന സർക്കാർ മുതിർന്ന അഭിഭാഷകൻ ഫാലി എസ്.നരിമാൻെറ സഹായം തേടി. അഡ്വക്കറ്റ് ജനറലുമായി ചര്‍ച്ച നടത്തിയ ശേഷമാണ് നിയമനടപടി സ്വീകരിക്കാനുള്ള സാധ്യത പരിശോധിക്കുന്നത്. ഭരണഘടനാ വിദഗ്ധനായ അഡ്വ. ഫാലി എസ്. നരിമാനിൽനിന്ന് ഇതുസംബന്ധിച്ച നിയമോപദേശം തേടി.
കിഫ്ബി ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിലാണ് നിയമോപദേശം തേടിയത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കഴിഞ്ഞ ദിവസം നരിമാൻെറ ഓഫിസിന് കൈമാറിയിരുന്നു. കേസിൽ നരിമാൻ അടക്കമുള്ള മുതിർന്ന അഭിഭാഷകരെ രംഗത്തിറക്കാനും ധനവകുപ്പ് ശ്രമിക്കുന്നുണ്ട്.
കരട് റിപ്പോര്‍ട്ടില്‍ പറയാത്ത കാര്യങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍ സി.എ.ജി ഉള്‍പ്പെടുത്തിയത് തെറ്റാണെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യങ്ങളിൽ വിശദീകരണം നൽകാൻ സര്‍ക്കാരിന് അവസരം നല്‍കിയിട്ടില്ല. കീഴ്വഴക്കങ്ങൾ തെറ്റിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കിഫ്ബിക്ക് വായ്പയെടുക്കാന്‍ നിയമസഭയുടെ അനുമതിയില്ലെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശത്തെയും സർക്കാർ എതിർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.