ജീവനക്കാർക്കും പെൻഷൻകാർക്കും ആനകൂല്യങ്ങളും ഓണച്ചെലവുമായി സർക്കാർ ചെലിടുന്നത് 19,000 കോടി -ധനമന്ത്രി
text_fieldsതിരുവനന്തപുരം: ഓണം ആഘോഷിക്കുന്ന ആഗസ്റ്റിൽ ഓണച്ചെലവുകൾക്കും വിവിധ ആനകൂല്യങ്ങൾക്കും ആശ്വാസ നടപടികൾക്കുമായി സർക്കാർ ചെലിടുന്നത് 19000 കോടി രൂപയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. രണ്ടുമാസത്തെ ക്ഷേമപെൻഷനായി 1800 കോടി രൂപയാണ് അനുവദിച്ചത്. 60 ലക്ഷത്തോളം പേർക്ക് 3200 രൂപ വീതം വിതരണത്തിന്റെ അവസാനഘട്ടത്തിലാണ്.
ജീവനക്കാർക്കും പെൻഷൻകാർക്കും ബോണസും ഉത്സവബത്തയും അഡ്വാൻസും അനുവദിക്കാൻ 630 കോടി നീക്കിെവച്ചു. ശമ്പളത്തിനും പെൻഷനും പുറമെയാണിത്. 13 ലക്ഷം പേർക്കാണ് ആനുകൂല്യം.സര്‍വിസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപയും ലഭിക്കുന്നു.
വിപണി ഇടപെടലിന്റെ ഭാഗമായി കൺസ്യൂമർ ഫെഡിന് 1500 ഓണച്ചന്ത തുടങ്ങാനായി സബ്‌സിഡി സഹായത്തിന്റെ ആദ്യഭാഗം നൽകി. ഓണക്കിറ്റ് വിതരണത്തിന് 32.6 കോടി നൽകി. സപ്ലൈകോയ്‌ക്ക് നേരേത്ത വിപണി ഇടപെടലിന് 70 കോടി അനുവദിച്ചിരുന്നു. കൂടുതൽ തുക ലഭ്യമാക്കും. നെല്ല് സംഭരിച്ച വകയിലെ 1200 കോടിയിൽ 200 കോടിയിൽ താഴെ കുടിശ്ശികയുണ്ട്. ബാങ്കുമായി ബന്ധപ്പെട്ട സാങ്കേതികതടസ്സങ്ങൾ ഒഴിവാക്കി പണം ഉടൻ ലഭ്യമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.