Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ ജീവനക്കാരുടെ...

സർക്കാർ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും വർധിപ്പിച്ചു 

text_fields
bookmark_border
സർക്കാർ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും വർധിപ്പിച്ചു 
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കു​മു​ള്ള  ബോ​ണ​സും ഉ​ത്സ​വ​ബ​ത്ത​യും വ​ർ​ധി​പ്പി​ക്കാ​ൻ മ​ന്ത്രി​സ​ഭ​യോ​ഗം  തീ​രു​മാ​നി​ച്ചു. ബോ​ണ​സ്​ ല​ഭി​ക്കു​ന്ന​തി​ന്​ ശ​മ്പ​ള​പ​രി​ധി പു​തു​ക്കി​യ സ്​​കെ​യി​ലി​ൽ 22,000 രൂ​പ​യി​ൽ​നി​ന്ന് 24,000 രൂ​പ​യാ​യും പ​ഴ​യ സ്​​കെ​യി​ലി​ൽ 21,000 രൂ​പ​യി​ൽ​നി​ന്ന് 23,000 രൂ​പ​യാ​യും വ​ർ​ധി​പ്പി​ക്കും.  

ബോ​ണ​സ്​ ഇ​രു​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കും 3500 രൂ​പ​യി​ൽ​നി​ന്ന്​ 4000  രൂ​പ​യാ​യി ഉ​യ​ർ​ത്തി. ബോ​ണ​സി​ന് അ​ർ​ഹ​ത​യി​ല്ലാ​ത്ത ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ഉ​ത്സ​വ​ബ​ത്ത 2400 രൂ​പ​യി​ൽ​നി​ന്ന് 2750 രൂ​പ​യാ​യി ഉ​യ​ർ​ത്തി.  എ​ല്ലാ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പെ​ൻ​ഷ​ൻ​കാ​ർ​ക്കും പ്ര​ത്യേ​ക ഉ​ത്സ​വ​ബ​ത്ത​യാ​യി 1000 രൂ​പ ന​ൽ​കും. 1000 രൂ​പ​ക്കും 1200 രൂ​പ​ക്കു​മി​ട​യി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ഉ​ത്സ​വ​ബ​ത്ത  ല​ഭി​ച്ചി​രു​ന്ന സ​ർ​ക്കാ​ർ, സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​െ​ല സ്ഥാ​പ​ന​ങ്ങ​ൾ,  സൊ​സൈ​റ്റി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ഈ ​വ​ർ​ഷം 100 രൂ​പ  അ​ധി​കം ന​ൽ​കും. എ​ക്സ്​േ​ഗ്ര​ഷ്യ കു​ടും​ബ പെ​ൻ​ഷ​ൻ​കാ​ർ​ക്ക് 1000 രൂ​പ  ഉ​ത്സ​വ​ബ​ത്ത ന​ൽ​കും. ഇ​തു​വ​രെ ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക്  ഉ​ത്സ​വ​ബ​ത്ത അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. 

സ്വാ​ത​ന്ത്ര്യ​സ​മ​ര പെ​ൻ​ഷ​ൻ ഉ​യ​ർ​ത്തി
കേ​ര​ള സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി പെ​ൻ​ഷ​ൻ, തു​ട​ർ  പെ​ൻ​ഷ​ൻ എ​ന്നി​വ 10,800 രൂ​പ​യി​ൽ​നി​ന്ന് 11,000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചു.  സ്വാ​ത​ന്ത്ര്യ​സ​മ​ര പെ​ൻ​ഷ​ൻ, തു​ട​ർ പെ​ൻ​ഷ​ൻ എ​ന്നി​വ ല​ഭി​ക്കു​ന്ന​വ​രു​ടെ  ക്ഷാ​മ​ബ​ത്ത സം​സ്ഥാ​ന സ​ർ​വി​സ്​ പെ​ൻ​ഷ​ൻ​കാ​രു​ടെ നി​ര​ക്കു​ക​ൾ​ക്ക്  തു​ല്യ​മാ​യി പ​രി​ഷ്ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. 

പ്ര​വാ​സി​ക്ഷേ​മ പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ച്ചു

കേ​ര​ള പ്ര​വാ​സി​ക്ഷേ​മ പെ​ൻ​ഷ​ൻ ഏ​കീ​കൃ​ത​നി​ര​ക്കി​ൽ  2000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​പ്പോ​ൾ ര​ണ്ടു നി​ര​ക്കി​ലാ​ണ് പ്ര​വാ​സി​ക്ഷേ​മ ബോ​ർ​ഡ് മു​ഖേ​ന ന​ൽ​കു​ന്ന​ത്. 300 രൂ​പ അം​ശാ​ദാ​യം അ​ട​യ്​​ക്കു​ന്ന​വ​ർ​ക്ക് 1000 രൂ​പ​യും 100  രൂ​പ അ​ട​യ്​​ക്കു​ന്ന​വ​ർ​ക്ക് 500 രൂ​പ​യു​മാ​ണ് നി​ല​വി​ൽ പെ​ൻ​ഷ​ൻ. ഇ​നി​മു​ത​ൽ  എ​ല്ലാ​വ​ർ​ക്കും 2000 രൂ​പ ല​ഭി​ക്കും. കൂ​ടാ​തെ,  കൃ​ഷി​വ​കു​പ്പി​നു കീ​ഴി​െ​ല  സ്​​റ്റേ​റ്റ്​ ഫാ​മി​ങ് കോ​ർ​പ​റേ​ഷ​നി​ലെ സ്​​റ്റാ​ഫ്, ഓ​ഫി​സ​ർ  വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ ശ​മ്പ​ളം പ​രി​ഷ്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentbonuskerala newsonammalayalam newsFestival allowence
News Summary - Government staff Bonus and festivel allowence increased-Kerala news
Next Story