മൂന്നാർ: കൈയേറ്റമൊഴിപ്പിക്കൽ താൽകാലികമായി നിർത്തിവെച്ചേക്കും
text_fieldsമുന്നാർ: മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കൽ താൽകാലികമായി നിർത്തിവെച്ചേക്കും. സർവകക്ഷി യോഗത്തിന് ശേഷം നടപടികൾ തുടർന്നാൽ മതിയെന്ന നിലപാടിലാണ് എൽ.ഡി.എഫ് യോഗം. രാഷ്ട്രീയപാർട്ടി പ്രതിനിധികളും മതമേലധ്യക്ഷൻമാരും മാധ്യമ പ്രവർത്തകരും സർവകക്ഷി യോഗത്തിൽ പെങ്കടുക്കുമെന്നാണ് റിപ്പോർട്ട്.
മൂന്നാർ വിഷയം ചർച്ച ചെയ്യുന്നതിനായി വിളിച്ച് ചേർത്ത യോഗത്തിൽ മുഖ്യമന്ത്രി സ്വന്തം നിലപാടിൽ ഉറച്ചുനിന്നു. പാപ്പാത്തിച്ചോലയിൽ സ്ഥാപിച്ചിരുന്ന കുരിശ് നീക്കിയതിൽ ജാഗ്രതക്കുറവുണ്ടായെന്ന നിലപാട് യോഗത്തിലും മുഖ്യമന്ത്രി ആവർത്തിച്ചു. നടപടി ക്രമങ്ങൾ പാലിച്ചാണ് കുരിശ് പൊളിച്ച് നീക്കിയതെന്ന നിലപാട് സി.പി.െഎ യോഗത്തെ അറിയിച്ചു. പ്രശ്നങ്ങൾ വഷളാവരുതെന്നും ചർച്ചകളിലൂടെ സമവായമുണ്ടാക്കണമെന്ന നിലപാടാണ് യോഗത്തിൽ വി.എസ് സ്വീകരിച്ചത്.
അതേ സമയം, മുന്നാറിൽ തർക്കങ്ങൾ അവസാനിച്ചിട്ടില്ലെന്ന സൂചന യോഗത്തിന് ശേഷം സി.പി.െഎ ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ നൽകി. ഏല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാവുമോ എന്ന് കാനം ചോദിച്ചു. വിഷയത്തിൽ തുടർചർച്ചകൾ ആവശ്യമാണെന്നും കാനം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.