Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുരന്ത നിവാരണ...

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് സര്‍ക്കാര്‍ സംവിധാനം

text_fields
bookmark_border
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് സര്‍ക്കാര്‍ സംവിധാനം
cancel

കൽപ്പറ്റ: മേപ്പാടി - മുണ്ടക്കൈ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിൽ ചിട്ടയായി പ്രവർത്തിക്കുകയാണ് ജില്ലയിലെ സര്‍ക്കാര്‍ സംവിധാനം. പ്രകൃതിക്ഷോഭ ദുരിതാശ്വാസ ചുമതലകള്‍ നിര്‍വഹിക്കാന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ രാപ്പകലില്ലാതെ കൽപ്പറ്റയിലെ സിവിൽ സ്റ്റേഷനും ചൂരൽമലയിലെ താല്‍ക്കാലിക കണ്‍ട്രോള്‍ റൂമും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നു.

രക്ഷാ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, ടെക്‌നിക്കല്‍ ടീം, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം, വിവരശേഖരണം, ആരോഗ്യ പ്രശ്‌നബാധിതരുടെ പരിപാലനം, മൃതശരീരങ്ങളുടെ സൂക്ഷിപ്പ്-കൈമാറ്റം-സംസ്‌കരണം, കാണാതായവരുടെ വിവരശേഖരണം, അതിഥി തൊഴിലാളികളുടെ പരിചരണം, വളണ്ടിയര്‍ മാനേജ്‌മെന്റ്-രജിസ്‌ട്രേഷന്‍, ഡാറ്റാ മാനേജ്‌മെന്റ്, കോള്‍ സെന്റര്‍ മാനേജ്‌മെന്റ്, ദുരിതാശ്വാസ സാമഗ്രികളുടെ സംഭരണം-വിതരണം, കൗണ്‍സിലിങ് സേവനം, വെഹിക്കിള്‍ മാനേജ്‌മെന്റ്, മാലിന്യ സംസ്‌കരണം എന്നിങ്ങനെ 15ലധികം സംഘങ്ങളിലായി ആയിരത്തിലധികം ജീവനക്കാരാണ് കളക്ടറേറ്റിലും മുണ്ടക്കൈ- ചൂരല്‍മലയിലുമായി പ്രവര്‍ത്തിക്കുന്നത്.

ദുരന്തനിവാരണ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രതിദിന റിപ്പോര്‍ട്ടുകള്‍ സർക്കാറിലേക്ക് ലഭ്യമാക്കുകയും രക്ഷാപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ വാഹനങ്ങള്‍, ഉപകരണങ്ങള്‍, ഇന്ധനം തുടങ്ങിയവ ഉറപ്പാക്കുകയുമാണ് രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപന ടീമിൻ്റെ ചുമതല. ക്യാമ്പുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കല്‍, അധികമായി വരുന്ന ക്യാമ്പുകളുടെ സ്ഥലം കണ്ടെത്തല്‍, ഭക്ഷണം, ശുചിത്വം, കൗണ്‍സിലിങ്, സന്ദര്‍ശകര്‍ക്കുള്ള റിസപ്ഷന്‍ എന്നിവ ദുരിതാശ്വാസ ക്യാമ്പുകളുടെ ചുമതലയുള്ളവര്‍ ഏകോപിപ്പിക്കുന്നു.

ക്യാമ്പിലെ 'ആരോഗ്യ പ്രശ്‌നമുള്ള അന്തേവാസികളെ കണ്ടെത്തി ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നത് ആരോഗ്യ വകുപ്പിന്‍റെ സംഘമാണ്. ക്യാമ്പുകളിലെ രോഗബാധിതരുടെ പരിചരണവും ഇവര്‍ ഉറപ്പാക്കുന്നു. ദുരന്തമേഖലയില്‍ നിന്ന് ലഭിക്കുന്ന മൃതശരീരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം കേന്ദ്രങ്ങളില്‍ എത്തിച്ചെന്ന് ഉറപ്പാക്കല്‍, പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ ശേഷം മൃതദേഹങ്ങള്‍ സൂക്ഷിപ്പു കേന്ദ്രങ്ങളിലെത്തിയെന്ന് ഉറപ്പാക്കല്‍, മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തല്‍, ബന്ധുക്കള്‍ക്ക് വിട്ടു നല്‍കല്‍, തിരിച്ചറിയാത്തതും അവകാശികളില്ലാത്തതുമായ മൃതദേഹം മറവ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കൽ എന്നിവയാണ് മൃതശരീരങ്ങളുടെ സൂക്ഷിപ്പ്- കൈമാറ്റം- സംസ്‌കരണം നിര്‍വഹിക്കുന്ന ടീമംഗങ്ങള്‍ ചെയ്യുന്നത്.

ദുരിതാശ്വാസ പ്രവര്‍ത്തകർക്ക് ആവശ്യമായ സാങ്കേതിക സഹായമൊരുക്കുകയാണ് ടെക്‌നിക്കല്‍ ടീം. ദുരന്തത്തില്‍ കാണാതായവരുടെ എണ്ണം ശാസ്ത്രീയമായി അപഗ്രഥിച്ച നിര്‍ണയിക്കുകയാണ് കാണാതായവരുടെ വിവരശേഖരണ വിഭാഗം. ദുരന്തമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന തൊഴിലാളികളുടെ വിവര കൈമാറ്റം, അതിഥി തൊഴിലാളികളുടെ സുരക്ഷ-ക്ഷേമം,തൊഴിലാളി വിവരങ്ങള്‍ ബന്ധുക്കള്‍ക്ക് യഥാസമയം ലഭ്യമാക്കുകയാണ് അതിഥി തൊഴിലാളി പരിപാലനത്തിലൂടെ.

മരിച്ചവരുടെ എണ്ണം, പോസ്റ്റ്‌മോര്‍ട്ടം നടത്തിയവരുടെ വിവരങ്ങള്‍, ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്, തിരിച്ചറിയാത്തവരുടെ എണ്ണം, ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ വിവരങ്ങൾ എന്നിവ ക്രോഡീകരിക്കുന്നത് ഡാറ്റ മാനേജ്‌മെൻറ് വിഭാഗമാണ്. ടെലിഫോണ്‍ കോളുകള്‍ രേഖപ്പെടുത്തി മറുപടി നല്‍കുകയാണ് കോള്‍ സെന്റര്‍ മാനേജ്‌മെന്റ് വിഭാഗം.

ദുരിതാശ്വാസ ക്യാമ്പുകള്‍, രക്ഷാപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, ആശുപത്രികള്‍, മറ്റ് സ്ഥാപനങ്ങൾ, ക്യാമ്പുകളുടെ ചാര്‍ജ് ഓഫീസര്‍മാര്‍, ആരോഗ്യവകുപ്പ്, മറ്റ് ടീമുകൾ എന്നിവയ്ക്ക് ആവശ്യാനുസരണം ദുരിതാശ്വാസ സാമഗ്രികളുടെ വിതരണവും സംഭരണവും ദുരിതാശ്വാസ സാമഗ്രികളുടെ സംഭരണ- വിതരണ വിഭാഗം ഉറപ്പാക്കുന്നു.. ദുരിതബാധിതര്‍ക്ക് മാനസികവും സാമൂഹികവുമായ പിന്തുണ നൽകി പോസ്റ്റ് ട്രോമാറ്റിക് ഡിസാസ്റ്റര്‍ സിന്‍ഡ്രാമില്ലെന്നും ഉറപ്പാക്കുന്നതിന് കൗണ്‍സിലിങ് ടീമുകള്‍ കർമ നിരതമാണ്.

രക്ഷാപ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസ സാമഗ്രികളുടെ വിതരണം എന്നിവക്ക് ആവശ്യമായ വാഹനങ്ങള്‍ ഉറപ്പാക്കുകയാണ് വെഹിക്കിള്‍ മാനേജ്‌മെന്റ്. ദുരന്തമേഖലയിലും ക്യാമ്പുകളിലും കണ്ടെത്തുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് മാലിന്യസംസ്‌കരണ വിഭാഗം നടപടി സ്വീകരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Government system for coordinating disaster relief activities
Next Story