സർക്കാർ ചർച്ചക്ക്; മെഡി. കോളജ് ഡോക്ടർമാരുടെ പണിമുടക്ക് മാറ്റി
text_fieldsതിരുവനന്തപുരം: ആരോഗ്യമന്ത്രി ചർച്ചക്ക് വിളിച്ച സാഹചര്യത്തിൽ സർക്കാർ മെഡിക്കൽ അധ്യാപകർ പ്രഖ്യാപിച്ച സമരം രണ്ടു ദിവസം മാറ്റി. ബുധനാഴ്ച ഉച്ചക്ക് രണ്ടിനാണ് ചർച്ച. ശമ്പള കുടിശ്ശികയടക്കം ആവശ്യങ്ങൾ ഉന്നയിച്ചാണ് ഗവൺമെൻറ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ ഫെബ്രുവരി ഒമ്പത് മുതൽ അനിശ്ചിത കാല സമരം പ്രഖ്യാപിച്ചത്. ആരോഗ്യ മന്ത്രിയുടെ ഓഫിസിൽനിന്ന് ചർച്ച അറിയിച്ച പശ്ചാത്തലത്തിലാണ് സമരം നീട്ടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
നിലവിൽ നടന്നുവരുന്ന നിസ്സഹകരണ സമരവും റിലേ നിരാഹാര സമരവും തുടരും. 10ന് നടക്കുന്ന ചർച്ചയിൽ സർക്കാർ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ 11 മുതൽ സമരവുമായി മുന്നോട്ടുപോകുമെന്ന് സംസ്ഥാന പ്രസിഡൻറ് ഡോ. എസ്. ബിനോയ്, സംസ്ഥാന സെക്രട്ടറി ഡോ. നിർമൽ ഭാസ്കർ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.