വേണു രാജാമണിയുടെ സേവനം അവസാനിപ്പിക്കുന്നു
text_fieldsതിരുവനന്തപുരം: കേരള സര്‍ക്കാറിന്റെ ഡല്‍ഹിയിലെ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി പദവിയിൽ മുൻ ഐ.എഫ്.എസ് ഓഫിസർ വേണു രാജാമണിയുടെ സേവനം അവസാനിപ്പിക്കുന്നു. സെപ്റ്റംബർ 16ന് കാലാവധി അവസാനിപ്പിക്കുന്ന നിയമനം രണ്ടാഴ്ചത്തേക്ക് മാത്രം നീട്ടി സർക്കാർ ഉത്തരവിറക്കി. തുടരാൻ സർക്കാറിന് താൽപര്യമില്ലെന്ന സൂചനയാണിത്. കുറഞ്ഞ ദിവസത്തേക്ക് മാത്രം നീട്ടിയത് മാസം പൂർത്തിയാക്കാൻ വേണ്ടിയാണ്. ഡൽഹിയിൽ സംസ്ഥാന സർക്കാറിന്റെ പ്രത്യേക പ്രതിനിധിയായി കെ.വി. തോമസിനെ നിയമിച്ച പശ്ചാത്തലത്തിലാണ് സേവനം അവസാനിപ്പിക്കുന്നത്.
ചീഫ് സെക്രട്ടറി റാങ്കില്‍ 2021 സെപ്റ്റംബറിലായിരുന്നു വേണുവിനെ നിയമിച്ചത്. ഇന്ത്യൻ വിദേശകാര്യ സർവിസിൽ ദീർഘകാല പരിചയമുള്ള ഇദ്ദേഹത്തെ വിദേശ മലയാളികളുമായി ബന്ധപ്പെട്ട് നയതന്ത്രകാര്യാലയങ്ങളുമായി ഇടപെടുന്നതിനുള്ള ചുമതലയാണ് നൽകിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.