മില്ലുകളെ 'പിടിച്ചുകെട്ടാൻ' സർക്കാർ; ഗോഡൗണുകൾ തേടി സപ്ലൈകോ
text_fieldsകോട്ടയം: സ്വകാര്യ മില്ലുടമകളുടെ പാടവരമ്പിലെ വിലപേശലിന് അറുതിവരുത്താൻ സപ്ലൈകോ. തർക്കഘട്ടങ്ങളിൽ സ്വന്തംനിലയിൽ നെല്ലുസംഭരിച്ച് സൂക്ഷിക്കാൻ സപ്ലൈകോ നടപടി തുടങ്ങി. ഇതിന് പാലക്കാട്, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഗോഡൗണുകൾ സപ്ലൈകോ വാടകക്കെടുക്കും.
നെല്ല് സപ്ലൈകോ നേരിട്ട് ഗോഡൗണുകളിൽ എത്തിക്കാനും പിന്നീട് ഇവിടെനിന്ന് മില്ലുകൾക്ക് കൈമാറാനുമാണ് ആലോചന. ഇതിന് നെല്ല് സൂക്ഷിക്കാൻ 7000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള കെട്ടിടങ്ങൾക്കായി സപ്ലൈകോ ടെൻഡർ ക്ഷണിച്ചു. കെട്ടിടഉടമകൾ ഈ മാസം 24നുമുമ്പ് മാസവാടക നിരക്ക് സഹിതം താൽപര്യപത്രം സമർപ്പിക്കണമെന്ന് കാണിച്ച് ഇവർ പരസ്യവും നൽകി.
അടുത്തഘട്ടമായി െനല്ലുസംഭരണം പൂർണമായി ഏറ്റെടുക്കാൻ സപ്ലൈകോ ആലോചിക്കുന്നുണ്ട്. ഇതിെൻറ ആദ്യപടിയായാണ് ഗോഡൗണുകൾ കണ്ടെത്താനുള്ള തീരുമാനം. ഇതിലൂടെ മില്ലുകളുടെ വിലപേശൽ ശക്തി കുറക്കാനാകുമെന്നും സപ്ലൈകോ കണക്കുകൂട്ടുന്നു.
അതിനിടെ, കൈകാര്യച്ചെലവായി നൽകുന്ന തുക ഉയർത്തണമെന്നുകാണിച്ച് ഇത്തവണയും മില്ലുടമകൾ രംഗത്തെത്തിയിട്ടുണ്ട്. സ്വകാര്യകമ്പനികൾ സംഭരിക്കുന്ന നെല്ല് കുത്തി അരിയാക്കി സപ്ലൈകോക്ക് തിരികെ നൽകുകയാണ്. ഇതിന് ക്വിൻറലിന് നിലവിൽ മില്ലുകൾക്ക് 214 രൂപയാണ് സർക്കാർ നൽകുന്നത്. ഇത് ഉയർത്തണമെന്നാവശ്യെപ്പട്ട് ഇതുവരെ സംഭരണത്തിനുള്ള നടപടി മില്ലുകൾ ആരംഭിച്ചിട്ടില്ല.
ക്വിൻറലിന് 272 രൂപയാണ് ഇവർ ആവശ്യപ്പെടുന്നത്. നിലവിൽ അനുവദിക്കുന്ന തുക ചെലവിന് അനുസരിച്ചുള്ളതല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇത്രയും ഉയർന്ന തുക നൽകാനാവില്ലെന്നാണ് സപ്ലൈേകാ നിലപാട്.കേന്ദ്രം ൈകകാര്യച്ചെലവായി അനുവദിക്കുന്നതിെനക്കാൾ 40 രൂപ അധികമാണ് സംസ്ഥാനം നൽകുന്നതെന്നും സപ്ലൈേകാ അധികൃതർ പറയുന്നു. മില്ലുടമകളുമായി ഇവർ ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെ മന്ത്രിതലത്തിൽ ചർച്ച നടത്താനാണ് സർക്കാർതലത്തിലെ ധാരണ. ഇതോടെ ഇത്തവണയും നെല്ലുസംഭരണം വൈകുമെന്ന് ഉറപ്പായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.