10 എയ്ഡഡ് സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും; കുന്നംകുളത്തും പയ്യന്നൂരും താലൂക്ക് സപ്ലൈ ഒാഫിസുകൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് എയ്ഡഡ് സ്കൂളുകൾ സർക്കാർ ഏറ്റെടുക്കും. സ്കൂളുകൾ സർക്കാറിനെ ഏൽപിക്കാൻ മാനേജ്മെൻറുകൾ സമ്മതം നൽകിയതിനെ തുടർന്നാണ് മന്ത്രിസഭ തീരുമാനം. കുട്ടികളുടെ കുറവും നടത്തിപ്പിലെ പ്രായസങ്ങളും അടക്കം മാനേജ്മെൻറുകൾ പ്രതിസന്ധി നേരിട്ടിരുന്നു. കെ.ഇ.ആർ വ്യവസ്ഥകൾ പ്രകാരം സ്കൂളുകൾ ഏറ്റെടുക്കാൻ തുടർനടപടികൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.
പുലിയന്നൂര്‍ സെൻറ് തോമസ് യു.പി സ്കൂൾ, ആര്.വി.എല്‍.പി.എസ് (കുരുവിലശ്ശേരി), എ.എൽ.പി.എസ് (മുളവുകാട്), എം.ജി.യു.പി.എസ് (പെരുമ്പിള്ളി മുളന്തുരുത്തി), എൽ.പി.എസ് (കഞ്ഞിപ്പാടം), എൻ.എന്‍.എസ്.യു.പി.എസ് (ആലക്കാട്), എസ്.എം.എൽ.പി.എസ് (ചുലിശ്ശേരി), ടി.ഐ.യു.പി.എസ് (പൊന്നാനി), ശ്രീവാസുദേവാശ്രമം ഹയര്‍ സെക്കൻഡറി സ്കൂള്‍ (നടുവത്തൂർ), സര്‍വജന ഹയര്‍ സെക്കൻഡറി സ്കൂള്‍ (പുതുക്കോട്, പാലക്കാട്) എന്നിവയാണ് ഏറ്റെടുക്കുന്നത്.
പുതുതായി രൂപവത്കരിച്ച കുന്നംകുളം, പയ്യന്നൂര്‍ താലൂക്കുകളില്‍ താലൂക്ക് സപ്ലൈ ഓഫിസുകള്‍ സ്ഥാപിക്കും. തസ്തികകള്‍ സൃഷ്ടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.