ദേവീകുളം സബ്കലക്ടർ ശ്രീരാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി
text_fieldsതിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റങ്ങൾക്കെതിരെ അതിശക്തമായ നിലപാട് എടുത്ത ദേവികുളം സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി. വിവാദമായ ലവ് ഡെയിൽ ഹോംസ്റ്റേ ഒഴിപ്പിക്കാമെന്ന ഹൈകോടതി വിധിക്ക് പിന്നാലേയാണ് മാറ്റം. ഒഴിപ്പിക്കലിനെതിരെ ഹോംസ്റ്റേയുടെ ഹരജി തള്ളിയതോടെ നടപടികൾ വേഗത്തിലാകുമെന്ന സൂചനകൾക്കിടെയാണ് അപ്രതീക്ഷിതമായി ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം സബ്കലക്ടറെ മാറ്റിയത്. സബ്കലക്ടറുടെ മാറ്റം ഭരണപരമായ നടപടി മാത്രമാണെന്ന് സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു. സ്ഥലം മാറ്റത്തിന് തെരഞ്ഞെടുത്ത സമയം ശരിയല്ലെന്ന് സി.പി.െഎ ഇടുക്കി ജില്ലാ നേതൃത്വം വിമർശിച്ചു. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും മാറ്റം ഭരണപരമായ നടപടിയാണെന്ന് ന്യായീകരിച്ചു.
എംേപ്ലായ്മെൻറ് ആൻറ് ട്രെയിനിങ് ഡയറക്ടറായാണ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി നിയമിച്ചത്. മാനന്തവാടി സബ്കലക്ടർ പ്രേംകുമാറിനെയാണ് പകരം ദേവികുളത്ത് നിയമിച്ചത്. നാല് വർഷം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ മാറ്റണമെന്ന നിർദേശം മന്ത്രിസഭയിൽ ചീഫ് സെക്രട്ടറി മുന്നോട്ടു വച്ചതാണ് വിവരം. ഇത് അംഗീകരിക്കാമെന്ന് മുഖ്യമന്ത്രി നിലപാട് എടുത്തു. ശ്രീറാമിനെ മാറ്റുന്നതിനെ റവന്യൂ മന്ത്രി എതിർത്തു. എന്നാൽ സി.പി.െഎ മന്ത്രിമാർ അടക്കം മറ്റാരും പ്രതികരിച്ചില്ല.
കയ്യേറ്റത്തിനെതിരെ നടപടി എടുത്ത ഇടുക്കിയിലെ വിവിധ രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങൾ ശ്രീറാം വെങ്കിട്ടരമനെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയോട് രേഖാമൂലവും ഇക്കാര്യം ഉന്നയിച്ചിരുന്നു. പാപ്പാത്തിച്ചോലയിലെ കയ്യേറ്റം ഒഴിപ്പിക്കലാണ് മുഖ്യമന്ത്രി അടക്കമുള്ളവരുടെ അതൃപ്തിക്ക് വഴിയൊരുക്കിയത്. പാപ്പാത്തിചോല സംഭവത്തോടെ കയ്യേറ്റം ഒഴിപ്പിക്കൽ നടപടിക്ക് വേഗത കുറയും കയ്യേറ്റം ഒഴിപ്പിക്കാൻ മണ്ണുമാന്തി ഉപയോഗിക്കേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു. സി.പി.എമ്മും സി.പി.െഎയും തമ്മിൽ കയ്യേറ്റം ഒഴിപ്പിക്കലിെൻറ പേരിൽ കനത്ത വാക്പോരും നടന്നു.
പിന്നീടാണ് ലാവ്ഡെയ്ൽ ഹോംസ്റ്റേ ഒഴിപ്പിക്കാൻ നടപടി വന്നത്. ഇതിനതിരെ ഇടുക്കിയിലെ പ്രാദേശിക നേതാക്കൾ രംഗത്തു വരികയും മുഖ്യമന്ത്രി നിവേദനം നൽകുകയും ചെയ്തു. ഇക്കാര്യത്തിൽ യോഗം വിളിക്കുന്നതിനെ സി.പി.െഎ എതിർത്തു. വിവാദമായ ഇൗ യോഗത്തിൽ റവന്യൂ മന്ത്രി സി.പി.െഎ തീരുമാന പ്രകാരം പെങ്കടുത്തിരുന്നില്ല. എന്നാൽ ഹൈകോടതി വിധി ഹോംസ്റ്റേക്കെതിരായിരുന്നു. അതിന് പിന്നാലേയാണ് സബ്കലക്ടറെ മാറ്റിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.