സർക്കാർ വകുപ്പുകളിലെ പ്രതീക്ഷിത ഒഴിവുകൾ 31നകം അറിയിക്കാൻ നിർദേശം
text_fieldsതിരുവനന്തപുരം: 2019 കലണ്ടർ വർഷത്തെ പ്രതീക്ഷിത ഒഴിവുകൾ മുൻകൂട്ടി കണക്കാക്കി കേരള പ ബ്ലിക് സർവിസ് കമീഷനെയും വിശദാംശങ്ങൾ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിനെയും ജനു വരി 31നകം അറിയിക്കണമെന്ന് സർക്കാർ നിർദേശിച്ചു. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഭരണവകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.
പി.എസ്.സി മുഖേന നിയമനം നടത്തുന്ന നിരവധി വകുപ്പുകളിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും നിയമനാധികാരികൾ/വകുപ്പ് തലവന്മാർ പ്രതീക്ഷിത ഒഴിവുകൾ കഴിഞ്ഞ സെപ്റ്റംബർ ഒന്നിനകം റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശിച്ചിരുന്നു. പലരും റിപ്പോർട്ട് ചെയ്യാത്തത് ശ്രദ്ധയിൽപെട്ടതിനാലാണ് ജനുവരി 31വരെ സമയം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.