സെൻകുമാറിന്റെ ഹരജി വെള്ളിയാഴ്ച പരിഗണിക്കും
text_fieldsന്യൂഡൽഹി: സംസ്ഥാന പൊലീസ് മേധാവിയായി പുനർനിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് അനുസരിക്കാത്ത ചീഫ് സെക്രട്ടറി നളിനി നെറ്റോെക്കതിരെ ടി.പി. സെൻകുമാർ സമർപ്പിച്ച കോടതിയലക്ഷ്യ ഹരജി അഞ്ചിന് പരിഗണിക്കും. സംസ്ഥാന സർക്കാറും ഹരജി നൽകുന്നുണ്ട്. കഴിഞ്ഞദിവസം കോടതിയലക്ഷ്യ ഹരജി ശ്രദ്ധയിൽപെടുത്താനുള്ള നീക്കത്തിൽനിന്ന് സെൻകുമാറിെൻറ അഭിഭാഷകർ അവസാന നിമിഷം പിന്മാറിയിരുന്നു. സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയ 2015 ജൂൺ ഒന്നിലെ ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്.
ഇതേ ഉത്തരവിലാണ് ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടറായി നിയമിച്ചതും ശങ്കർ റെഡ്ഡിയെ വിജിലൻസ് ഡയറക്ടർ ചുമതലയിൽനിന്ന് നീക്കിയതും. കോടതി ഉത്തരവ് ജേക്കബ് തോമസിെൻറയും ശങ്കർ റെഡ്ഡിയുടെയും നിയമനങ്ങളെ ബാധിക്കുമോയെന്ന കാര്യത്തിലാണ് സർക്കാർ വ്യക്തത തേടുന്നത്.
പരമോന്നത കോടതിയുടെ ഉത്തരവിനോട് ബോധപൂർവം അനുസരണക്കേട് കാണിക്കുന്ന പശ്ചാത്തലത്തിലാണ് കോടതിയലക്ഷ്യ ഹരജി സമർപ്പിക്കുന്നതെന്ന് സെൻകുമാറിനു വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാൻ ബോധിപ്പിച്ചു. കേസിൽ സംസ്ഥാന സർക്കാർ, നിലവിലെ ഡി.ജി.പി ലോക്നാഥ് ബെഹ്റ, കേന്ദ്ര സർക്കാർ എന്നിവരെ കക്ഷികളാക്കുകയും ചെയ്തു.
2016 ജൂൺ 26ന് റിപ്പോർട്ട് നൽകിയ ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് കോടതി ഉത്തരവ് നടപ്പാക്കാത്തതെന്നും ടി.പി. സെൻകുമാർ ബോധിപ്പിച്ചു. ഹരജിക്കാരനെ അസ്വസ്ഥപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മാത്രമാണിതെല്ലാം ചെയ്യുന്നത്. അതിനാൽ 1995ലെ ടി.ആർ. ധനഞ്ജയയും ജെ. വാസുദേവനും തമ്മിലുള്ള കേസിൽ കർണാടക ചീഫ് സെക്രട്ടറിക്ക് കോടതിയലക്ഷ്യത്തിന് ജയിൽശിക്ഷ നൽകിയതു പോലെ സുപ്രീംകോടതി ഉത്തരവ് ധിക്കരിച്ച നളിനി നെറ്റോക്കെതിരെ കർക്കശ നടപടിയെടുക്കണമെന്നും സെൻകുമാർ ബോധിപ്പിച്ചു. അടുത്തമാസം 30നാണ് സെൻകുമാർ സർവിസിൽനിന്ന് വിരമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.