സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ മികച്ച പിന്തുണ നല്‍കും -മുഖ്യമന്ത്രി
text_fieldsതേഞ്ഞിപ്പലം: സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ മികച്ച പിന്തുണ നല്‍കുമെന്നും ലോകോത്തര നിലവാരത്തിലേക്ക് ഉന്നത വിദ്യാഭ്യാസ മേഖലയെ ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കാലിക്കറ്റ് സര്‍വകലാശാലയില്‍ 250 കോടി രൂപ ചെലവില്‍ യാഥാർഥ്യമാക്കിയ നവീന പദ്ധതികളുടെ ഉദ്ഘാടനവും നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക നിര്‍മിതി കേന്ദ്രങ്ങളായി സര്‍വകലാശാലകള്‍ മാറണം.
റിസര്‍ച് ആൻഡ് ഡെവലപ്മെന്റ് ബജറ്റ് സര്‍വകലാശാലകള്‍ നല്ല നിലയില്‍ ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നവരുടെ എണ്ണത്തില്‍ സംസ്ഥാനത്തിന്റെ പങ്കാളിത്തം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നവരുടെ അനുപാതത്തില്‍ രാജ്യത്ത് മൂന്നാമതാണ് കേരളം.
ഗവേഷണ മേഖലയിലേത് ഉള്‍പ്പെടെ അക്കാദമിക നിലവാരം ഉയര്‍ത്താന്‍ നടപടി സ്വീകരിച്ചുവരുകയാണ്. പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ് ഇതിന്റെ ഭാഗമാണ്. 77 പേര്‍ക്ക് ഇതിനകം ഫെലോഷിപ് ലഭ്യമാക്കി. ചരിത്രത്തെ അപനിര്‍മിക്കാനും കെട്ടുകഥകള്‍കൊണ്ട് ചരിത്രപുസ്തകങ്ങള്‍ നിര്‍മിക്കാനുമുള്ള ശ്രമങ്ങള്‍ നടന്നുവരുന്ന ഇക്കാലത്ത് ശരിയായ ചരിത്രപഠനങ്ങളുണ്ടാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സെന്റര്‍ ഫോര്‍ എക്സാമിനേഷന് ഓട്ടോമേഷന്‍ ആൻഡ് മാനേജ്മെന്റ് (സീം), മഹാത്മാ അയ്യൻകാളി ചെയര്‍, ഡോ. അംബേദ്കര്‍ ചെയര്‍, സെന്റര്‍ ഫോര്‍ മലബാര്‍ സ്റ്റഡീസ് എന്നിവയുടെ ഉദ്ഘാടനവും പുതിയ അക്കാദമിക് ബില്‍ഡിങ്, ഗോള്‍ഡന്‍ ജൂബിലീ എക്സാമിനേഷന് ബില്‍ഡിങ്, സിഫ് ബില്‍ഡിങ് എന്നിവയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
എല്ലാ സേവനങ്ങളും ഡിജിറ്റലായി നല്‍കാനുള്ള സംവിധാനത്തോടുകൂടി സജ്ജമാക്കിയ ‘സീം’ കേരളത്തിലെ മറ്റു സര്‍വകലാശാലകള്‍ക്കും മാതൃകയാണെന്ന് അധ്യക്ഷയായ മന്ത്രി ആര്. ബിന്ദു പറഞ്ഞു. ഗോള്‍ഡന്‍ ജൂബിലി അക്കാദമിക് ഇവാല്വേഷന്‍ ബില്‍ഡിങ്, മെന്‍സ് ഹോസ്റ്റല്‍ അനക്സ് എന്നിവയുടെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.
കായികപഠന വിഭാഗത്തിന്റെ പുതിയ കെട്ടിടവും കായിക ഹോസ്റ്റലും മന്ത്രി വി. അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു. സര്‍വകലാശാല വിഷന്‍ സ്റ്റേറ്റ്മെന്റ് േപ്രാ-വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അവതരിപ്പിച്ചു. പി. അബ്ദുൽ ഹമീദ് എം.എല്‍.എ, എം.പി. അബ്ദുസ്സമദ് സമദാനി എം.പി, സിന്‍ഡിക്കേറ്റ് അംഗങ്ങളായ പ്രഫ. എം.എം. നാരായണന്, കെ.കെ. ഹനീഫ, എന്‍.വി. അബ്ദുറഹിമാന്, ഡോ. എം. മനോഹരന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.