ന്യൂനപക്ഷങ്ങളെ മുഖ്യധാരയിലെത്തിക്കുക സര്‍ക്കാര്‍ ലക്ഷ്യം -മന്ത്രി രാജന്
text_fieldsതൃശൂർ: ന്യൂനപക്ഷ വിഭാഗങ്ങളെ ചേര്‍ത്തു പിടിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ. രാജന്. തൃശൂർ സെന്റ് മേരീസ് കോളജ് ജൂബിലി ഹാളില്‍ നടന്ന സംസ്ഥാന ന്യൂനപക്ഷ കമീഷന് ജില്ല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മതന്യൂനപക്ഷ വിഭാഗങ്ങളെ പരസ്യമായി ആക്രമിക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്.
എന്നാല്‍ ആ അവസ്ഥ കേരളത്തിലില്ല. അതിനെ ചെറുത്തു നില്ക്കുന്ന സംസ്കാരമാണ് കേരളത്തിന്റേത്.
പൗരത്വ ബില്ലിനെ ഏകകണ്ഠമായി എതിര്‍ത്ത ഒരേയൊരു സംസ്ഥാനം കേരളമാണെന്നത് ഇതിന് ഉദാഹരണമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷ കമീഷന് ചെയര്മാന് എ.എ. റഷീദ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍ എം.സി. റെജില്‍, ന്യൂനപക്ഷ കമീഷന് അംഗം എ. സൈഫുദ്ദീന്, സംഘാടകസമിതി ചെയര്മാന് എ.എം. ഹാരിസ്, കണ്‍വീനര്‍ ഫാ. നൗജിന് വിതയത്തില്‍, റോണി അഗസ്റ്റ്യന്‍, സെന്റ് മേരീസ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ നമിത റോസ് സി.എം.സി തുടങ്ങിയവര്‍ പങ്കെടുത്തു.
നോളജ് മിഷന് റീജിയണല്‍ പ്രോജക്ട് മാനേജര്‍ എം.എ സുമി, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് അംഗങ്ങളായ പി. റോസ, സൈഫുദ്ദീന് ഹാജി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സെമിനാര്‍ നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.