സര്‍ക്കാർ ലക്ഷ്യം തൊഴില്‍ മേഖലയിലും സ്ത്രീ പങ്കാളിത്തം -മന്ത്രി
text_fieldsതിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലക്കൊപ്പംതന്നെ തൊഴില്‍മേഖലയിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്. കേരള വനിത കമീഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഉന്നതവിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികള്‍ തൊഴില്‍മേഖലകളിലേക്ക് എത്തിച്ചേരത്തത് വലിയ വെല്ലുവിളിയാണ്.
കരിയര്‍ നഷ്ടപ്പെട്ടുപോയ സ്ത്രീകളെ തൊഴിലിടങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ സര്‍ക്കാര്‍ നടത്തി വരുന്നതിന്റെ ഭാഗമായാണ് ബാക്ക് ടു വര്‍ക്ക്, ക്രഷ്, നൈപുണ്യ പരിപാടികള്‍ എന്നിവയെന്നും മന്ത്രി പറഞ്ഞു. വനിത കമീഷന് ചെയര്‍പേഴ്സണ്‍ പി. സതീദേവി അധ്യക്ഷത വഹിച്ചു.
മേയര്‍ ആര്യാ രാജേന്ദ്രന് മുഖ്യാതിഥിയായി. വി.കെ. പ്രശാന്ത് എം.എൽ.എ, കമീഷന് അംഗങ്ങളായ ഇന്ദിരാ രവീന്ദ്രന്, എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്. മഹിളാമണി, പി. കുഞ്ഞായിഷ, ആസൂത്രണ ബോര്‍ഡ് വിദഗ്ധ അംഗം പ്രഫ. മിനി സുകുമാര്‍, കലക്ടര്‍ ജെറോമിക് ജോര്‍ജ്, വനിത കമീഷന് ഡയറക്ടര്‍ ഷാജി സുഗുണന്, ജെന്‍ഡര്‍ കണ്‍സള്‍ട്ടന്റ് ഡോ. ടി.കെ. ആനന്ദി, വനിത കമീഷന് മെംബര്‍ സെക്രട്ടറി സോണിയാ വാഷിങ്ടണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.