സർക്കാറിന്റെ പ്രതിമാസ കടം 1482 കോടി; ആളോഹരി കടം 55,778 രൂപ
text_fieldsആലപ്പുഴ: ഉമ്മൻ ചാണ്ടി സർക്കാർ അധികാരം ഒഴിയുേമ്പാൾ സംസ്ഥാന സർക്കാറിെൻറ െപാതുകടം 1,09,730.97 കോടി ആയിരുന്നത് പിണറായി വിജയൻ സർക്കാർ കാലാവധി പൂർത്തിയാക്കുേമ്പാൾ 1,94,188.46 കോടിയായി ഉയർന്നു.
ആളോഹരി കടം 32,129.23ൽനിന്ന് 55,778.84 രൂപയായും വർധിച്ചു. പ്രതിമാസം 1482 കോടി കടം എടുത്തിരുന്നു.
പൊതുകടത്തിൽ 77 ശതമാനം വർധന വരുത്തിയാണ് എൽ.ഡി.എഫ് സർക്കാർ അധികാരം ഒഴിയുന്നതെന്ന് കൊച്ചിയിലെ 'ദ പ്രോപ്പർ ചാനൽ' വിവരാവകാശ നിയമപ്രകാരം സമ്പാദിച്ച രേഖകളിൽനിന്ന് വ്യക്തമാകുന്നു. 57 മാസത്തിനിടെ 84,457.49 കോടി കടം വാങ്ങിയാണ് സർക്കാർ മുന്നോട്ട് പോയതെന്ന് സംഘടനയുടെ പ്രസിഡൻറ് എം.കെ. ഹരിദാസ് ചൂണ്ടിക്കാട്ടി.
2017-21ലെ അക്കൗണ്ടൻറ് ജനറലിെൻറ താൽക്കാലിക കണക്കുപ്രകാരം ഒമ്പതു മാസത്തെ റവന്യൂ വരവ് 61670.40 കോടിയാണ്. പ്രതിമാസം ശരാശരി 6852.22 കോടി. ജീവനക്കാരുടെ ശമ്പളത്തിന് 2419.30 കോടിയും െപൻഷന് 1550.90 കോടിയുമാണ് വേണ്ടത്.
എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് ശമ്പളം നൽകാൻ പ്രതിമാസം 640.08 കോടിയും എയ്ഡഡ് േകാളജുകൾ, സ്വകാര്യ എൻജിനീയറിങ് കോളജുകൾ, സ്വകാര്യ പോളിടെക്നിക്കുകൾ, ഐ.ടി.ഐ, സ്വകാര്യ ആയുർവേദ പഠന കേന്ദ്രങ്ങൾ, സ്വകാര്യ ഹോമിയോ മെഡിക്കൽ കോളജുകൾ എന്നിവയിലെ ശമ്പളത്തിന് 730.97 കോടിയും വേണം.
21 മന്ത്രിമാർക്ക് ശമ്പളം നൽകാൻ പ്രതിമാസം 19.5 ലക്ഷം, മുൻ മന്ത്രിമാർ, എം.എൽ.എമാർ എന്നിവരുടെ പെൻഷന് പ്രതിമാസം 60 ലക്ഷം എന്നിങ്ങനെ ചെലവ് വരുന്നതായും വിവരാവകാശ രേഖകൾ പറയുന്നു.
യുവജന കമീഷൻ ഓഫിസ് പ്രവർത്തിപ്പിക്കാൻ പ്രതിമാസം 7.55 ലക്ഷവും ചെയർപേഴ്സെൻറ ശമ്പളത്തിന് ഒരുലക്ഷവും ചെലവാകുന്നു. മുന്നോക്ക ക്ഷേമ കോർപറേഷൻ ഓഫിസ് നടത്തിപ്പിന് പ്രതിമാസം 1.47 ലക്ഷം ചെലവാക്കി. വിത്ത് എടുത്തു കുത്തുക എന്ന പഴമൊഴിക്ക് പകരം വിത്ത് സൂക്ഷിക്കുന്ന പത്തായം കൂടി വിറ്റാണ് സർക്കാർ ഭരണം നടത്തിയിരുന്നതെന്നതിെൻറ തെളിവാണ് ഇതെന്ന് ഹരിദാസ് 'മാധ്യമ'ത്തോട് പറഞ്ഞു.
പൂച്ച പെറ്റ് കിടന്ന ഖജനാവാണ് താൻ ഏറ്റെടുത്തതെന്നും പൊതുകടം കുറച്ച് സംസ്ഥാനത്തെ സമ്പൽസമൃദ്ധിയിലേക്ക് നയിക്കുമെന്ന് പറഞ്ഞ് ചുമതലയേറ്റെടുത്ത സാമ്പത്തിക ശാസ്ത്രഞ്ജൻ കൂടിയായ ധനമന്ത്രി, ദിനേന 50 കോടി കടം വാങ്ങിയാണ് നിത്യനിദാന ചെലവുകൾ നടത്തിയിരുന്നതെന്നാണ് വ്യക്തമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.