സർക്കാറുകൾ അറബി ഭാഷാ പഠനത്തോട് അവഗണന അവസാനിപ്പിക്കണം –കെ.എ.എം.എ
text_fieldsതിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അറബി ഭാഷാ പഠനത്തോട് കാട്ടുന്ന അവഗണനയും വിവേചനവും അവസാനിപ്പിക്കണമെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറായി എ.എ. ജാഫറിനെയും (തൃശൂർ) ജനറൽ സെക്രട്ടറിയായി എം. തമീമുദ്ദീനെയും (തിരുവനന്തപുരം) തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ: പി.പി. ഫിറോസ് കോഴിക്കോട് (ട്ര.), എം. സ്വലാഹുദ്ദീൻ കൊല്ലം, എം.എ. ഹംസ എറണാകുളം, എസ്. ഹിഷാമുദ്ദീൻ പത്തനംതിട്ട, അബ്ദുൽ മജീദ് കെ. കാസർകോട്, മുഹമ്മദ് സഹൽ.കെ മലപ്പുറം, സുമയ്യ തങ്ങൾ, ഇ.ഐ. മുഹമ്മദ് അസ്ലം (വൈസ് പ്രസി.), ഇ.ഐ. സിറാജ് മദനി, കെ.എം. ഉമർ മുള്ളൂർക്കര, എസ്. നിഹാസ് പാലോട്, അനസ് എം. അഷറഫ് ആലപ്പുഴ, എസ്. നബീൽ കൊല്ലം, മുനീർ കിളിമാനൂർ, ലൈല ബീവി (സെക്ര.), സി.എ. സാബിറ (വനിത വിങ് ചെയർപേഴ്സൺ), സംഗീത റോബർട്ട് (വനിത വിങ് കൺവീനർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.