കേന്ദ്ര, സംസ്ഥാന സർക്കാറുകളുെട നടപടി പ്രവാസിദ്രോഹം –മുസ്ലിം ലീഗ്
text_fieldsകോഴിക്കോട്: കോവിഡ് കാലത്ത് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രവാസികളോട് കാണിച്ചത് കടുത്ത ദ്രോഹമാണെന്നും നാടണയാനുള്ള അവരുെട ശ്രമങ്ങൾക്ക് തടസ്സംനിന്നതിൽനിന്ന് പിന്മാറേണ്ടിവന്നത് ജനകീയ കൂട്ടായ്മകൊണ്ടാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും ഒാർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും പറഞ്ഞു. ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി തീരുമാനം വിശദീകരിക്കാൻ നടത്തിയ വാർത്തസമ്മേളനത്തിലായിരുന്നു നേതാക്കളുെട പ്രതികരണം.
പ്രവാസികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ മുന്നോട്ടുവെച്ച നിർദേശങ്ങൾ അപ്രായോഗികമാെണന്ന് ലീഗ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മടങ്ങുന്നവർക്ക് പി.പി.ഇ കിറ്റ് മതിയെന്നാണ് പുതിയ നിബന്ധന. പി.പി.ഇ കിറ്റും എൻ 95 മാസ്ക്കും ലഭ്യമാക്കുന്ന കാര്യത്തിൽ നോർക്ക ഏകോപനം നടത്തണം. ഇതിന് പ്രവാസി സംഘടനകളുടെ യോഗം വിളിക്കണം.
പി.പി.ഇ കിറ്റില്ലാത്തതിെൻറ പേരിൽ ആരുടെയും യാത്രമുടങ്ങരുത്. വിവിധ രാജ്യങ്ങളിലെ എംബസികളുടെ പക്കലുള്ള ബെനഫലൻറ് ഫണ്ടും പ്രവാസികളുടെ മടക്കത്തിനുപയോഗപ്പെടുത്തണം. മരിച്ച പ്രവാസികളുടെ കുടുംബത്തിന് ധനസഹായവും തൊഴിലും ലഭ്യമാക്കി പുനരധിവസിപ്പിക്കണം. കോവിഡ് പ്രതിരോധത്തിലും പ്രവാസികളെ നാട്ടിലെത്തിക്കുന്നതിലും സർക്കാർ പരാജയമാെണന്നതിെൻറ തെളിവാണ് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ തന്നെ ഇല്ലാതായതെന്നും ഇരുവരും പറഞ്ഞു.
സി.എ.എ വിരുദ്ധ സമരത്തിെൻറ മുൻനിരയിൽനിന്നവെര സർക്കാർ യു.എ.പി.എ ഉൾപ്പെടെ കുറ്റങ്ങൾ ചുമത്തി വേട്ടയാടുന്നതിനെതിരെ ജൂലൈ ഒന്ന് ദേശീയ മനുഷ്യാവകാശ പ്രക്ഷോഭ ദിനമായി ആചരിക്കും. ആരാധനാലയങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഒരു തർക്കവും ഉണ്ടാവരുതെന്ന ഉദ്ദേശ്യത്തോടെ 1991ൽ പാസാക്കിയ പ്ലേസ് ഒാഫ് വർഷിപ് ആക്ട് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് വിശ്വഭദ്ര പൂജാരി പുരോഹിത് മഹാസംഘ് എന്ന സംഘടന കോടതിയെ സമീപിച്ചത് ദുരുദ്ദേശ്യത്തോടെയാെണന്നും ഇരുവരും കൂട്ടിച്ചേർത്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.