ഗവർണറും മുഖ്യമന്ത്രിയും സംയമനം പാലിക്കണം –ഒ. രാജഗോപാൽ
text_fieldsന്യൂഡൽഹി: മികച്ച ഭരണം കാഴ്ചവെക്കാൻ ചുമതലപ്പെട്ട ഗവർണറും മുഖ്യമന്ത്രിയും അതിരു വിട്ടു പെരുമാറിയെന്നും ഇരുവരും സംയമനം പാലിക്കണമെന്നും മുതിർന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ എം.എൽ.എ. ബി.ജെ.പി ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിന് തിങ്കളാഴ്ച ഡൽഹിയിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം.
ഭരണഘടനാപരമായി ഗവർണർക്കും സർക്കാറിനും നിർണായക പങ്ക് ഭരണഘടന നിശ്ചയിച്ചിട്ടുണ്ട്. രണ്ടുപേരും പരസ്പര ധാരണയോടുകൂടി സഹകരിച്ച് പ്രവർത്തിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. അതിനു വിരുദ്ധമായി പരസ്പരം തമ്മിലടിക്കുന്നത് ആശാസ്യകരമല്ല. നിർഭാഗ്യകരമാണ്. പരിമിതികൾ മനസ്സിലാക്കി പ്രവർത്തിക്കേണ്ടത് ചുമതലയാണ്.
പാർലമെൻറ് പാസാക്കിയ നിയമം നിയവിരുദ്ധമാണോയെന്ന് പറയേണ്ടത് സുപ്രീംകോടതിയാണ്. മുഖ്യമന്ത്രിയല്ല. നിയമത്തിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുമ്പോൾ ഗവർണറെ അറിയിക്കേണ്ടത് സാമാന്യ മര്യാദയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.