ദേവസ്വം ഒാർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചു; പ്രയാർ ഗോപാലകൃഷ്ണൻ പുറത്ത്
text_fieldsതിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറായി മുൻ എം.എൽ.എ എ. പത്മകുമാറിനെയും അംഗമായി സി.പി.ഐയിലെ കെ.പി. ശങ്കരദാസിനെയും നിയമിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടേറിയറ്റ് അംഗവും സഹകരണ ഗാരൻറി ബോര്‍ഡ് വൈസ് ചെയര്‍മാനുമാണ് എ. പത്മകുമാര്‍. എ.ഐ.ടി.യു.സി നേതാവും തിരുവനന്തപുരം സ്വദേശിയായ കെ.പി. ശങ്കരദാസ് പത്തനംതിട്ട മുൻ എസ്.പി ഹരിശങ്കറിെൻറ പിതാവാണ്. ഇൗ സർക്കാർ നിയോഗിച്ച കെ. രാഘവൻ ബോർഡ് അംഗമായി തുടരും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിെൻറ കാലാവധി രണ്ട് വര്‍ഷമായി വെട്ടിച്ചുരുക്കിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ പി. സദാശിവം ഒപ്പുെവച്ചു. ഓര്‍ഡിനന്‍സിെൻറ നിയമസാധുത സംബന്ധിച്ച് സര്‍ക്കാര്‍ നല്കിയ വിശദീകരണം പരിഗണിച്ചാണ് നടപടി. കഴിഞ്ഞദിവസം ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് നേരിട്ട് രാജ്ഭവനിലെത്തി വിശദീകരണം നല്‍കിയിരുന്നു. ഇതോടെ പ്രസിഡൻറ് പ്രയാര്‍ ഗോപാലകൃഷ്ണനും അംഗം അജയ് തറയിലും ബോർഡിൽനിന്ന് ഒഴിവായി. പ്രയാറിെൻറ േനതൃത്വത്തിലുള്ള ബോർഡ് കൃത്യം രണ്ടുവര്‍ഷം കാലാവധി തികച്ചതിെൻറ തൊട്ടുതലേന്നാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് വന്നത്.
എന്നാൽ, ഇൗ ഒാർഡിനൻസിനെതിരെ കോൺഗ്രസും ബി.ജെ.പിയും പ്രയാർ ഗോപാലകൃഷ്ണനും രംഗത്തെത്തി. ഒാർഡിനൻസിൽ ഒപ്പിടരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണർക്ക് കത്തുകൊടുക്കുകയും ബി.ജെ.പി നേതാക്കൾ അദ്ദേഹത്തെ നേരിൽകണ്ട് ആവശ്യപ്പെടുകയും ചെയ്തു.
ആ സാഹചര്യത്തിലാണ് ശബരിമല മണ്ഡലകാലം തുടങ്ങാന്‍ മൂന്നോ നാലോ ദിവസംമാത്രം അവശേഷിക്കേ, ഭരണസമിതിയില്ലാതെ മണ്ഡലവ്രതക്കാലം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഗവർണർ സർക്കാറിനോട് വിശദീകരണം ചോദിച്ചത്.
മണ്ഡലവ്രതക്കാലം സുഗമമാക്കാൻ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണവും ജസ്റ്റിസ് സിരിജഗെൻറ നേതൃത്വത്തില്‍ മാസ്റ്റര്‍പ്ലാന്‍ സമിതിയും പ്രവര്‍ത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.