ചാൻസലർ വെറുതെ നോക്കിയിരുന്നാൽ മതിയെന്നാണ് തനിക്കു കിട്ടിയ നിർദേശം -ഗവർണർ
text_fieldsകോഴിക്കോട്: കേരള സർക്കാറിന്റെ കാര്യങ്ങളിൽ നിയമവിരുദ്ധമായി താൻ ഇടപെട്ടെന്ന് തെളിയിച്ചാൽ ഗവർണർ പദവി രാജിവെക്കാൻ തയാറാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വി.സി നിയമനത്തിൽ അധികാരത്തിലുള്ളവരുടെ ഇഷ്ടക്കാർക്ക് നിയമനം നൽകാൻ തന്റെമേൽ വലിയ രാഷ്ട്രീയ സമ്മർദമാണ് ഉണ്ടായത്. ചാൻസലർ വെറുതെ നോക്കിയിരുന്നാൽ മതിയെന്നും വൈസ് ചാൻസലർ കാര്യങ്ങളെല്ലാം ചെയ്തുകൊള്ളുമെന്നുമായിരുന്നു തനിക്കു കിട്ടിയ നിർദേശമെന്നും അദ്ദേഹം പറഞ്ഞു.
കേസരി വാരിക 71ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. സർക്കാറിന്റെ നയപരമായ കാര്യങ്ങളിലോ ഭരണപരമായ കാര്യങ്ങളിലോ ഗവർണർ എന്ന നിലയിൽ ഇടപെട്ടതിന് ഒരു ഉദാഹരണമെങ്കിലും ചൂണ്ടിക്കാണിക്കാൻ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. എങ്കിൽ ഗവർണർ പദവിയിൽനിന്ന് രാജിവെക്കാൻ തയാറാണ് -ഗവർണർ പറഞ്ഞു. ഹിന്ദുസ്ഥാൻ പ്രകാശൻ മാനേജിങ് ട്രസ്റ്റി പി.കെ. ശ്രീകുമാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഉപഹാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.