സൗന്ദര്യം മറച്ചുവെക്കണ്ട, ഇസ്‍ലാമിക ചരിത്രത്തിൽ തന്നെ സ്ത്രീകൾ ഹിജാബിന് എതിര് -ഗവർണർ
text_fieldsഇസ്‍ലാമിന്റെ ചരിത്രത്തിൽ പ്രവാചകന്റെ കാലംമുതൽ തന്നെ സ്ത്രീകൾ ഹിജാബിന് എതിരായിരുന്നെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കർണാടകയിലെ ഹിജാബ് നിരോധന വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'സൗന്ദര്യം മറച്ചു വെക്കുകയല്ല വേണ്ടത്, പകരം സൗന്ദര്യം തന്ന ദൈവത്തോട് നന്ദിപറയുകയാണ് വേണ്ടത്. ഇസ്‍ലാമിന്റെ ചരിത്രത്തിൽ സ്ത്രീകൾ ഹിജാബിന് എതിരായിരുന്നു'-ഗവർണർ പറഞ്ഞു.
ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ പി.യു കോളജിലും കുന്ദാപുരയിലെ മറ്റൊരു കോളജിലും ഹിജാബ് ധരിച്ചെത്തിത്തിയ വിദ്യാര്‍ഥിനികളെ ഹിന്ദുത്വ തീവ്രവാദ സംഘടനകളിലെ പ്രവർത്തകർ കാവി ഷാൾ അണിഞ്ഞ് തടഞ്ഞതാണ് പ്രതിഷേധങ്ങള്‍ക്ക് വഴിതുറന്നത്. നടപടിക്കെതിരേ വിദ്യാര്‍ഥിനികള്‍ രംഗത്തെത്തുകയായിരുന്നു. സംസ്ഥാനത്തെ നിരവധി കോളജുകളിലേക്ക് പ്രതിഷേധം വ്യാപിച്ചതോടെ സ്കൂളുകളും കോളജുകളും സർക്കാർ അടക്കുകയായിരുന്നു.
അതേസമയം, കർണാടകയിലെ ഹിജാബ് വിവാദത്തിൽ വിധി വരുംവരെ തൽ സ്ഥിതി തുടരണമെന്നും കോളജുകളില്‍ മതപരമായ വേഷങ്ങള്‍ ധരിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.