മദ്രസ പഠനത്തിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; 'പഠിപ്പിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കപ്പെടണം'
text_fieldsതിരുവനന്തപുരം: മദ്രസ പഠനത്തിനെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മദ്രസ പഠനം അല്ല കുട്ടികള്‍ക്ക് നല്‍കേണ്ടത്. 14 വയസ്സ് വരെ പ്രാഥമിക വിദ്യാഭ്യാസം കിട്ടേണ്ടത് കുട്ടികളുടെ അവകാശം ആണ്. അതുവരെ പ്രത്യേക പഠനം കുട്ടികള്‍ക്ക് നല്‍കേണ്ടതില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
മദ്രസകളില്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കപ്പെടണം. തലയറുക്കുന്നതാണോ മറുപ്രവൃത്തി എന്ന് കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ എന്നും പരിശോധിക്കണം. മതനിയമങ്ങള്‍ എഴുതിയത് മനുഷ്യനാണ്, ഖുര്‍ആനില്‍ ഉള്ളത് അല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
രാജസ്ഥാനിലെ ഉദയ്പൂരില്‍ കടയുടമയെ വെട്ടിക്കൊന്ന സംഭവം ദൗര്‍ഭാഗ്യകരമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇത്തരം നയങ്ങള്‍ മുസ്ലീമിന്റേത് അല്ല. ഇതുപോലെയുള്ള സംഭവങ്ങള്‍ എതിര്‍ക്കപ്പെടുക തന്നെ വേണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.