ഗവർണർക്ക് മുന്നിൽ സങ്കടം അണപൊട്ടി
text_fieldsപരപ്പനങ്ങാടി: താനൂർ ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് ഗവർണറും കലക്ടറുമടങ്ങുന്ന സംഘം പരപ്പനങ്ങാടി പുത്തൻ കടപ്പുറത്ത് കുന്നുമ്മൽ സൈതലവിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത്. ഒരു വീട് പോലും സ്വന്തമായി ഇല്ലാത്ത തങ്ങളുടെ ജീവിത പ്രയാസങ്ങൾ പൊതുപ്രവർത്തകൻ റസാഖ് ചേക്കാലിയുടെ നേതൃത്വത്തിൽ വീട്ടുകാർ ഗവർണർക്ക് മുന്നിൽ നിരത്തി.
ജീവിതത്തിൽ എല്ലാം നഷ്ടമായ കുന്നുമ്മൽ സൈതലവി, സഹോദരൻ സിറാജ്, കുന്നുമ്മൽ ജാബിർ എന്നിവർക്ക് സർക്കാർ ജോലി നൽകണമെന്ന് നാട്ടുകാരും വീട്ടുകാരും ഗവർണറോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി സംസാരിച്ച് ഇക്കാര്യത്തിൽ വേണ്ടത് ചെയ്യാമെന്നും കലക്ടറെ വിവരം ധരിപ്പിക്കാമെന്നും ഗവർണർ ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.