ഗവർണർ സമാന്തര അധികാര കേന്ദ്രമാകുന്നു -കുഞ്ഞാലിക്കുട്ടി
text_fieldsഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമാന്തരമായ മറ്റൊരു അധികാര കേന്ദ്രമായി മാറുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഒത്തുതീർപ്പല്ല സർക്കാർ ചെയ്യേണ്ടിയിരുന്നതെന്നും സർക്കാർ നിലപാട് നാണക്കേടാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഗവർണർ സംഘപരിവാറിന്റെ ഏജന്റാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു. സർക്കാരുമായി ഗവർണർ ഗൂഢാലോചന നടത്തുന്നുണ്ടെന്നും നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഗവർണർ കൂട്ടുനിൽക്കുകയാണെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു. നിയമസഭയെ ഗവർണറും സർക്കാറും അവഹേളിക്കുകയാണ്. ഇരുകൂട്ടരും തമ്മിലുള്ള കൊടുക്കൽ വാങ്ങലാണ് നടക്കുന്നത്. ഒത്തുതീർപ്പിന് ഇടയിലുള്ള ചില നാടകങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തിയപ്പോള്‍ ഗോ ബാക്ക് വിളികളുമായിട്ടാണ് പ്രതിപക്ഷം ഗവര്‍ണറെ സ്വീകരിച്ചത്. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കാന്‍ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനമായിരുന്നു. സഭക്കുള്ളില്‍ പ്രതിഷേധിച്ച ശേഷം പ്രതിപക്ഷം വാക്കൗട്ട് ചെയ്യുകയായിരുന്നു.സഭക്ക് പുറത്തും പ്രതിഷേധിക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.
നയപ്രഖ്യാപനപ്രസംഗത്തില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ച ശേഷമുണ്ടായ പ്രതിസന്ധികള്‍ക്കിടെയാണ് സഭ സമ്മേളനം ആരംഭിക്കുന്നത്. രണ്ട് ഘട്ടമായി 14 ദിവസമാണ് സഭ ചേരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.