നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ്: പരാതി കിട്ടിയാൽ നടപടിയെന്ന് ഗവര്‍ണര്‍
text_fieldsആലുവ: എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പരാതി തന്റെ മുന്നിലെത്തിയാല്‍ ഉചിത നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ആലുവ പാലസ് ഗെസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗ്യതയില്ലാതെ പിഎച്ച്.ഡി പ്രവേശനം നേടണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ യുവജന സംഘടനയില്‍ അംഗമാകേണ്ടി വരുന്നു.
പാര്‍ട്ടി അംഗത്വമുണ്ടെങ്കിലേ സര്‍വകലാശാലയില്‍ പ്രവേശനം ലഭിക്കൂ എന്ന സ്ഥിതിയാണ്. യോഗ്യതയില്ലെങ്കിലും ഇവർക്ക് സര്‍വകലാശാലകളില്‍ വരെ ജോലി ലഭിക്കും. കേരളത്തിലേത് ദൗര്‍ഭാഗ്യകരമായ അവസ്ഥയാണ്. കെ. വിദ്യയെ പൊലീസ് കണ്ടെത്താത്തതിനെ സംബന്ധിച്ച ചോദ്യത്തിന്, ചില സംഘടനയില്‍ അംഗത്വമെടുത്താല്‍ പ്രത്യേക പരിഗണന ലഭിക്കുമെന്നായിരുന്നു ഗവർണറുടെ മറുപടി.
നടപടികൾ ഗവർണറെ കണ്ട് വിശദീകരിച്ച് കേരള വി.സി
തിരുവനന്തപുരം: എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കായംകുളം എം.എസ്.എം കോളജിൽ എം.കോം പ്രവേശനം നേടിയ സംഭവത്തിൽ സ്വീകരിച്ച നടപടികൾ കേരള സർവകലാശാല വൈസ് ചാൻസലർ ഗവർണറെ കണ്ട് വിശദീകരിച്ചു. സംഭവത്തിൽ ഡി.ജി.പി പരാതി നൽകിയതും കലിംഗ സർവകലാശാലക്ക് കത്തയച്ചതും കോളജിനോട് വിശദീകരണം തേടിയതും ഉൾപ്പെടെയുള്ള നടപടികളാണ് രാജ്ഭവനിലെത്തിയ വി.സി ഡോ. മോഹൻ കുന്നുമ്മൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് വിശദീകരിച്ചത്. ആവശ്യമായ തുടർ നടപടികളെടുക്കാൻ ഗവർണർ വി.സിക്ക് നിർദേശവും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.