`ബ്ലഡി കണ്ണൂർ' മറന്നേക്കൂ; കലോത്സവത്തിൽ കിരീടം നേടിയ കണ്ണൂരിനെ അഭിനന്ദിച്ച് ഗവർണർ
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം നേടിയ കണ്ണൂരിനെ അഭിനന്ദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്ക് കണ്ണൂരുമായി ഒരു പ്രശ്നവുമില്ല. കണ്ണൂരിനെ ഇക്കാര്യത്തിൽ മാതൃകയാക്കി ബാക്കിയുള്ളവരും വളർന്നുവരണമെന്ന് ഗവർണർ പറഞ്ഞു.
കണ്ണൂരിനോട് വ്യക്തിപരമായി ഒരു എതിർപ്പുമില്ല. പഴയ ചില സാഹചര്യങ്ങളിൽ ഉള്ള സഹതാപം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് ഗവർണർ പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ. പ്രതിഷേധത്തെത്തുടർന്നുള്ള പ്രതികരണത്തിൽ ഗവർണറുടെ `ബ്ലഡി കണ്ണൂർ' പരാമർശം ഏറെ വിവാദമായിരുന്നു. കണ്ണൂരിേൻറത് ‘ബ്ലഡി ഹിസ്റ്ററി’യാണെന്നായിരുന്നു അന്ന് ഗവർണർ നടത്തിയ പ്രയോഗം.
ഇൗ പ്രയോഗത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പ്രകടനവും പ്രതിഷേധ യോഗവും നടത്തിയും ഗവർണറുടെ കോലം കത്തിച്ചും ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.
ഇതിനിടെ, കണ്ണൂർ വിവാദത്തിലും ഗവർണർ വിശദീകരണം നൽകി. ബ്ലഡി കണ്ണൂർ എന്നല്ല ബ്ലഡി പൊളിറ്റിക്‌സ് എന്നാണ് താൻ പറഞ്ഞത്. കണ്ണൂരിലെ ജനങ്ങൾ ഈ രാഷ്ട്രീയം കാരണം അനുഭവിച്ചവരാണ്. അക്രമരാഷ്ട്രീയം കാരണം ഒരുപാട് സഹിച്ചവരാണ് കണ്ണൂരുകാർ. കലോത്സവത്തിൽ വിജയം നേടിയ കണ്ണൂരിനെ അഭിനന്ദിക്കുന്നുവെന്നും ഗവർണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.