കണ്ണൂർ, കരുണ ബില്ലിൽ ഗവർണർ ഒപ്പുവെച്ചില്ല; സർക്കാറിന് വീണ്ടും തിരിച്ചടി
text_fieldsതിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കല്‍ കോളജ് പ്രവേശനം ക്രമപ്പെടുത്തുന്നതിന് നിയമസഭ െഎകകണ്േഠ്യന പാസാക്കിയ ബില്‍ ഗവര്‍ണർ തടഞ്ഞുവെച്ചു. ഭരണഘടനയുടെ 200ാം വകുപ്പ് പ്രകാരമാണ് നടപടി. ‘വിത്ത് ഹോൾഡ്’ (തടഞ്ഞുവെച്ചു) എന്ന് വ്യക്തമാക്കിയാണ് ബില്ലിൽ ഒപ്പുവെക്കാതെ ഗവർണർ ജസ്റ്റിസ് പി. സദാശിവം ഫയൽ സർക്കാറിലേക്ക് തിരിച്ചയച്ചത്. നിയമസഭ പാസാക്കിയ ബില്ലുകളുടെ പരിഗണനാ ചരിത്രത്തിലെ അപൂർവവും രാജ്യത്തുതന്നെ അസാധാരണവുമാണ് ഗവർണറുടെ നടപടി.
ഒാർഡിനൻസിെൻറ ആറുമാസ കാലാവധി ഞായറാഴ്ച അവസാനിക്കും.
ബിൽ ഗവർണർ തടഞ്ഞുവെച്ചതോടെ അനധികൃതമായി പ്രവേശനം നേടിയ വിദ്യാർഥികളെ പുറത്താക്കണമെന്ന സുപ്രീംകോടതി ഉത്തരവ് മാത്രമാണ് പ്രാബല്യത്തിൽ. ഇൗ സാഹചര്യത്തിൽ, രണ്ട് മെഡിക്കൽ കോളജുകളിലും രണ്ടുവർഷമായി പഠിക്കുന്ന 180 വിദ്യാർഥികൾക്ക് തുടർപഠനം അസാധ്യമായി. സംസ്ഥാന സർക്കാറിനും പ്രതിപക്ഷത്തിനും രാഷ്ട്രീയമായ കനത്ത തിരിച്ചടികൂടിയാണ് ഗവർണറുടെ നടപടി.
സഭ അംഗീകരിച്ച മറ്റ് ആറ് ബില്ലുകള്‍ക്കും മന്ത്രിസഭ കഴിഞ്ഞദിവസം വീണ്ടും അംഗീകരിച്ച 13 ഓര്‍ഡിനന്‍സുകള്‍ക്കും ഒപ്പമാണ് മെഡിക്കല്‍ ബില്ലും ശനിയാഴ്ച ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചത്. ബില്ലിെൻറ നിയമസാധുതയിൽ സംശയം പ്രകടിപ്പിച്ച് നിയമ, ആരോഗ്യ സെക്രട്ടറിമാർ ചൂണ്ടിക്കാട്ടിയ അഭിപ്രായവും ബില്ലിനൊപ്പം ഉൾപ്പെടുത്തിയിരുന്നു.
സർക്കാറിനെയും പ്രവേശന മേൽനോട്ട സമിതിയെയും വെല്ലുവിളിച്ച് രണ്ടുവർഷം മുമ്പ് മെറിറ്റ് ലംഘിച്ച് കണ്ണൂർ, കരുണ മെഡിക്കല്‍ കോളജുകൾ നടത്തിയ ചട്ടവിരുദ്ധ പ്രവേശനം സാധൂകരിക്കാനാണ് നിയമസഭ കഴിഞ്ഞ നാലിന് മെഡിക്കൽ ബിൽ പാസാക്കിയത്.
ക്രമവിരുദ്ധമെന്ന് കോടതി കണ്ടെത്തിയ വിദ്യാർഥിപ്രവേശനം ക്രമപ്പെടുത്താനായിരുന്നു സർക്കാർ നടപടി. ഇതിന് സർക്കാർ നേരത്തെ ഒാർഡിനൻസ് പുറത്തിറക്കിയിരുന്നു. എന്നാൽ ബില്ലിന് ആധാരമായ ഓർഡിനൻസ് കഴിഞ്ഞദിവസം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
ഗവർണർ തടഞ്ഞ സാഹചര്യത്തിൽ ബിൽ പിൻവലിക്കുന്ന കാര്യം സർക്കാർ പരിഗണിച്ചേക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.