ഗവര്‍ണർ-സര്‍ക്കാർ പോര്: യു.ഡി.എഫില്‍ ഭിന്നതയില്ല -എം.എം. ഹസൻ
text_fieldsകൽപറ്റ: ഗവര്‍ണറും സര്‍ക്കാറും തമ്മിലെ ഏറ്റുമുട്ടലില്‍ യു.ഡി.എഫില്‍ അഭിപ്രായഭിന്നതയില്ലെന്നും മറിച്ചുള്ള പ്രചാരണം മാധ്യമവ്യാഖ്യാനങ്ങള്‍ മാത്രമാണെന്നും യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍. കൽപറ്റയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷനേതാവ് യു.ഡി.എഫ് നിലപാട് വ്യക്തമാക്കിയതാണ്. സര്‍ക്കാറുമായുള്ള ശീതസമരം വര്‍ധിച്ചപ്പോഴാണെങ്കില്‍കൂടി ഇപ്പോള്‍ ഗവര്‍ണര്‍ പറഞ്ഞത് നിയമപരമായി ശരിയാണ്.
ഗവര്‍ണര്‍ സ്ഥാനം ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസരംഗത്ത് ആര്‍.എസ്.എസ് അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നതിനെക്കുറിച്ചാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞത്.
രാജ്ഭവനെ ആര്‍.എസ്.എസ് അജണ്ട നടപ്പാക്കാനുള്ള ഉപജാപകകേന്ദ്രമായി മാറ്റുകയും ഗവര്‍ണര്‍ സ്ഥാനം ഉപയോഗിച്ച് പിന്‍വാതിലിലൂടെ സംഘ്പരിവാറുകാരെ സര്‍വകലാശാലകളുടെ തലപ്പത്ത് കൊണ്ടുവരുകയും ചെയ്യുന്നതിനെക്കുറിച്ചാണ് മുസ്‍ലിം ലീഗ് സെക്രട്ടറി പറഞ്ഞത്. തത്ത്വത്തില്‍ ഇവ ഒന്നാണെന്നും ഹസൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.