കണ്ണൂർ സെനറ്റിലും ആർ.എസ്.എസുകാരെ നാമനിർദേശം ചെയ്ത് ഗവർണർ
text_fieldsകണ്ണൂർ: കേരള, കാലിക്കറ്റ് പോലെ കണ്ണൂർ സർവകലാശാല സെനറ്റിലും ആർ.എസ്.എസുകാരെ നാമനിർദേശം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
സർവകലാശാല നൽകിയ പാനൽ തള്ളിയാണ് ചാൻസലറായ ഗവർണറുടെ നടപടി. സർവകലാശാല ശിപാർശ ചെയ്തതും വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയവരുമായവരെ വെട്ടിയാണ് ചാൻസലർ പുതിയ പട്ടിക തയാറാക്കിയത്. മാധ്യമ മേഖലയിൽനിന്ന് ശശികുമാർ, വെങ്കടേഷ് രാമകൃഷ്ണൻ, ദൂരദർശൻ ഡയറക്ടർ കൃഷ്ണദാസ് എന്നിവരെ ഒഴിവാക്കി ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയുടെ ലേഖകനെയാണ് ചാൻസലർ നാമനിർദേശം ചെയ്തത്. കായികതാരങ്ങളായ കെ.സി. ലേഖ, സി.കെ. വിനീത്, എസ്.എൻ കോളജ് കായിക വിഭാഗം മുൻ മേധാവി പ്രഫ. ജഗന്നാഥൻ എന്നിവരെ ഒഴിവാക്കി.അഭിഭാഷക വിഭാഗത്തിലും സർവകലാശാല പട്ടിക തഴഞ്ഞ് ആർ.എസ്.എസ് സഹയാത്രികനെ ഉൾപ്പെടുത്തി. അഡ്വ. കെ. കരുണാകരൻ നമ്പ്യാരാണ് അഭിഭാഷക മണ്ഡലത്തിലെ നോമിനി. ബി.ജെ.പി പ്രവർത്തകർക്കു പുറമെ കോൺഗ്രസ് പ്രവർത്തകരും പട്ടികയിലുണ്ട്.
കേരള, കാലിക്കറ്റ് സർവകലാശാല സെനറ്റുകളിലും അതത് സിൻഡിക്കേറ്റ് നൽകിയ പട്ടികയിൽ ചാൻസലർ സ്വന്തം നിലക്ക് പേരുകൾ ഉൾപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.