കേരള സെനറ്റിലേക്ക് വീണ്ടും നാല് പേരെ നാമനിർദേശം ചെയ്ത് ഗവർണർ
text_fieldsതിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്ക് നാല് വിദ്യാർഥി പ്രതിനിധികളെ വീണ്ടും നാമനിർദേശം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. സർവകലാശാല തയാറാക്കിയ പട്ടിക പരിഗണിക്കാതെയാണ് വിജ്ഞാപനമിറക്കിയത്. നേരത്തെ എ.ബി.വി.പി നേതാക്കളെ സെനറ്റിലേക്ക് നാമനിർദേശം ചെയ്ത നടപടി ഹൈകോടതി റദ്ദാക്കി പുതിയ നാമനിർദേശം നടത്താൻ നിർദേശിച്ചിരുന്നു.
വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർഥികളുടെ പട്ടിക സർവകലാശാല തയാറാക്കിയെങ്കിലും അത് പരിഗണിക്കാതെയാണ് ഗവർണർ നാമനിർദേശം നടത്തിയത്. ജെ.എസ്. ദേവി അപർണ (കേരള സർവകലാശാല ഹിസ്റ്ററി വിഭാഗത്തിൽ ഗവേഷക), എം.എസ്സി കെമിസ്ട്രി വിദ്യാർഥിനി ആർ. കൃഷ്ണപ്രിയ, പന്തളം എൻ.എസ്.എസ് കോളജിലെ എം.എ ഇംഗ്ലീഷ് വിദ്യാർഥി ആർ. രാമാനന്ദ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ ബി.എ ഇംഗ്ലീഷ് വിദ്യാർഥിനി ജി.ആർ. നന്ദന എന്നിവരെയാണ് നാമനിർദേശം ചെയ്തത്. സ്കൂൾ ഹെഡ്മാസ്റ്റർമാർ മണ്ഡലത്തിൽനിന്ന് എസ്. സുജിത്തിനെയും നാമനിർദേശം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.