ഗവർണർക്ക് ബില്ലുകളിൽ ഒപ്പിടാതിരിക്കാനാവില്ല -സ്പീക്കർ
text_fieldsകണ്ണൂർ: നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഒപ്പിടാതിരിക്കാൻ ഗവർണർക്കാവില്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ. കണ്ണൂർ പ്രസ് ക്ലബിൽ മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിപരമായി അഭിപ്രായങ്ങളുണ്ടാകും. എന്നാൽ, സർക്കാറും ഗവർണറും തമ്മിൽ നല്ല സഹകരണമാണുള്ളത്. സർവകലാശാല നിയമ (ഭേദഗതി) ബില്ലിൽ ഗവർണർ ഒപ്പിടുമെന്നാണ് വിശ്വാസം. ഒപ്പിടേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണ്. ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനന്മാർ. ജനപ്രതിനിധികൾ പാസാക്കുന്ന നിയമം ഗവർണറും അംഗീകരിക്കണം.
സഭാസമ്മേളനം ചേരുന്ന കാര്യത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് കേരളം. വർഷത്തിൽ 55 -60 ദിവസം വരെ കേരള നിയമസഭ ചേരാറുണ്ട്. കോവിഡ് കാലത്തുപോലും 61 ദിവസം ചേർന്നത് കേരള നിയമസഭയെ വേറിട്ട് നിർത്തുന്നു. ലോക്സഭയും രാജ്യസഭയുമൊക്കെ ചർച്ചയില്ലാതെ നിയമം പാസാക്കുന്നത് സംബന്ധിച്ച് ആക്ഷേപം നിലനിൽക്കുമ്പോൾ കേരള നിയമസഭയുടെ ഈ മാതൃക ഉയർത്തിക്കാണിക്കാം. നിയമനിർമാണങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന സഭയാണ് കേരളത്തിലേത് -ഷംസീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.