പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി
text_fieldsതിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രിയും എം.എൽ.എയുമായ വി.ക െ. ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി. ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം ഉൾപ്പെടെ നടപടികൾ സ്വീകരിക്കാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിജിലൻ സിന് അനുമതി നൽകിയത്. പ്രോസിക്യൂഷൻ അനുമതിതേടി കേസന്വേഷിക്കുന്ന വിജിലൻസ് കഴി ഞ്ഞ ഒക്ടോബർ രണ്ടിന് സർക്കാർ മുഖേന സമർപ്പിച്ച ഫയലിൽ വിശദമായി നിയമോപദേശങ്ങൾ ക േട്ടശേഷമാണ് ഗവർണറുടെ നടപടി.
കേസിൽ അറസ്റ്റിലായ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജ് ഉൾപ്പെടെയുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് വിജിലൻസ് നിലപാട്. തുടർന്നാണ് പ്രോസിക്യൂഷൻ നടപടിക്ക് അനുമതി തേടി സർക്കാറിനെ സമീപിച്ചത്. സർക്കാർ ഫയൽ ഗവർണറുടെ ഒാഫിസിന് കൈമാറുകയായിരുന്നു. അഡ്വക്കേറ്റ് ജനറൽ ഉൾപ്പെടെയുള്ളവരിൽനിന്ന് നിയമോപദേശം തേടിയ ശേഷമാണ് പ്രോസിക്യൂഷൻ അനുമതി നൽകി ഗവർണർ ഫയലിൽ ഒപ്പുെവച്ചത്.
ജനപ്രാതിനിധ്യ, അഴിമതി നിേരാധന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം ജനപ്രതിനിധിക്കെതിരായ അഴിമതിക്കേസിലെ തുടർനടപടികൾക്ക് ഗവർണറുടെ അനുമതി ആവശ്യമാണ്. മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിയപ്പോൾ കണ്ടെത്തിയ തെളിവുകളെന്തെന്ന് അന്വേഷണസംഘത്തോട് ഗവർണറുടെ ഓഫിസ് ചോദിച്ചിരുന്നു. വിജിലൻസ് അധികൃതരെ രാജ്ഭവനിൽ വിളിച്ചുവരുത്തി വിശദാംശങ്ങൾ ആരായുകയും ചെയ്തു. ഇതിെൻറ അടിസ്ഥാനത്തിൽ കേസുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസ് എസ്.പി രാജ്ഭവന് കൈമാറി. തുടർന്നാണ് നിയമോപദേശത്തിെൻറയടക്കം അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ അനുമതി നൽകിയത്.
പാലാരിവട്ടം കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഹൈകോടതി പരിഗണിച്ചപ്പോഴൊക്കെ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതിക്ക് കാത്തിരിക്കുകയാണെന്നാണ് വിജിലൻസ് അറിയിച്ചിരുന്നത്. ഇതിനുപുറമെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവും ഇബ്രാഹിംകുഞ്ഞിനെതിരെ നിലവിലുണ്ട്. നോട്ട് നിരോധന കാലത്ത് ലീഗ് മുഖപത്രത്തിെൻറ അക്കൗണ്ടിലൂടെ ഇബ്രാഹിംകുഞ്ഞ് 10 കോടി രൂപ വെളുപ്പിച്ചെന്ന് ആരോപിച്ചുള്ള ഹരജിയാണ് ഹൈകോടതിയുടെ മുന്നിലുള്ളത്. ഇതും പാലാരിവട്ടം പാലം അഴിമതിക്കേസും ചേർത്ത് അന്വേഷിക്കണമെന്നാണ് ഹരജി.
പാലാരിവട്ടം പാലം നിർമാണക്കരാർ വഴി നടത്തിയ അഴിമതിയിലൂടെ കിട്ടിയ പണമാണ് ഇങ്ങനെ ഇബ്രാഹിംകുഞ്ഞ് വെളുപ്പിച്ചതെന്നും ഹരജിയിൽ ആരോപിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ അക്കാര്യങ്ങളുൾപ്പെടെ വിജിലൻസ് അന്വേഷിക്കുമെന്നാണ് വിവരം. പൊതുമരാമത്ത് മന്ത്രിയെന്ന നിലയിലും റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷന് ചെയര്‍മാനെന്ന നിലയിലും പാലാരിവട്ടം മേല്‍പാലം പണിയില്‍ ഇബ്രാഹിംകുഞ്ഞ് നടത്തിയ ഇടപെടലുകളാണ് വിജിലൻസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.