ഗവർണർ ഇന്ന് ഡൽഹിയിലേക്ക്; കേന്ദ്ര പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും
text_fieldsതിരുവനന്തപുരം: ഗവർണർ - മുഖ്യമന്ത്രി പോര് നിലനിൽക്കുന്നതിനിടെ ഗവർണർ ഇന്ന് രാജ്യ തലസ്ഥാനത്തേക്ക്. ഡൽഹിയിൽ എത്തുന്ന ഗവർണർ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പ്രതിനിധികളെ വിവരം അറിയിക്കും. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടക്കുന്നുവെന്ന പരാമർശം സംബന്ധിച്ചുള്ള റിപ്പോർട്ട് രാഷ്ട്രപതിക്ക് നേരിട്ട് കൈമാറാൻ സാധ്യതയില്ലെന്നും സൂചനയുണ്ട്.
റിപ്പോർട്ട് ഇ-മെയിൽ വഴിയാകും അയക്കുക. ഈ റിപ്പോർട്ട് തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്ന് രാജ്ഭവൻ അറിയിച്ചു. ചീഫ് സെക്രട്ടറിക്കും, ഡി.ജി.പിക്കും രാജ്ഭവനിൽ വിലക്ക് ഏർപ്പെടുത്തിയ ഗവർണർ പിന്നീട് നിലപാട് മയപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയ ശേഷം ഔദ്യോഗിക കാര്യങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് രാജ്ഭവനിൽ എത്താം.
ചീഫ് സെക്രട്ടറിക്കും ഡി.ജി.പിയ്ക്കും രാജ്ഭവനിലേക്ക് പ്രവേശനമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പറഞ്ഞത്. നിരന്തരം വരുന്നവർ ആവശ്യപ്പെട്ടിട്ടും വന്നില്ല. മുഖ്യമന്ത്രിക്ക് പലതും ഒളിച്ചു വെക്കാനുള്ളതുകൊണ്ടാണ് ഉദ്യോഗസ്ഥര്‍ രാജ്ഭവനിലേക്ക് വരുന്നത് തടഞ്ഞത് എന്നുമായിരുന്നു ഗവര്‍ണറുടെ ആരോപണം.
ഗവർണറുടെ ആരോപണത്തിന് പിന്നാലെ സി.പി.എമ്മും രംഗത്തെത്തിയിരുന്നു. കാലാവധി കഴിഞ്ഞ ആരിഫ് മുഹമ്മദ് ഖാന്‍ കെയര്‍ ടേക്കര്‍ ഗവര്‍ണര്‍ മാത്രമാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.