പട്ടികജാതി ഫണ്ട് തട്ടിപ്പിലും ഇടപെടാന്‍ ഗവർണർ; ബി.ജെ.പിയോട് വിവരങ്ങൾ ആവശ്യപ്പെട്ടു
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ അഴിമതി കേസുകളും അനധികൃത നിയമനങ്ങളും സംബന്ധിച്ച് വിവരങ്ങള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ശേഖരിക്കുന്നു. ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം ഉൾപ്പെട്ട പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പിന്റെയും കെട്ടിടനികുതി തട്ടിപ്പ്, കെട്ടിടനമ്പർ തട്ടിപ്പ് എന്നിവയുടെയും വിശദവിവരങ്ങളാണ് കോർപറേഷനിലെ ബി.ജെ.പി കൗൺസിലർമാരോട് ഗവർണർ ആവശ്യപ്പെട്ടത്. രേഖകള്‍ ചൊവ്വാഴ്ച ബി.ജെ.പി ജില്ല പ്രസിഡൻറ് വി.വി. രാജേഷ് ഗവർണർക്ക് കൈമാറുമെന്നാണ് വിവരം.
കോർപറേഷനിലെ 304 താൽക്കാലിക നിയമനങ്ങളിൽ നടപടി ആവശ്യപ്പെട്ട് തിങ്കളാഴ്ച ഉച്ചയോടെയാണ് വി.വി. രാജേഷിന്റെ നേതൃത്വത്തിൽ 35 അംഗ കൗൺസിലർമാർ രാജ്ഭവനിലെത്തി ഗവർണറെ കണ്ടത്. നഗരസഭയിലെ താൽക്കാലിക നിയമനങ്ങൾ തിരുവനന്തപുരം നഗരസഭയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്നും സംസ്ഥാനത്തെ നഗരസഭകളിലെല്ലാം ഇത്തരത്തില്‍ അഴിമതികള്‍ നടക്കുന്നുണ്ടെന്നും ബി.ജെ.പി ആരോപിച്ചു. പട്ടികജാതി ഫണ്ട് തട്ടിപ്പിലും കെട്ടിടനികുതി അഴിമതിയിലും കെട്ടിട നമ്പർ തട്ടിപ്പിലും അന്വേഷണവും അറസ്റ്റും ഉദ്യോഗസ്ഥരിലേക്ക് ഒതുങ്ങിയതല്ലാതെ ഉന്നതരിലേക്ക് അന്വേഷണമെത്തിയില്ല.
തട്ടിപ്പുകളിൽ കൂടുതൽ അന്വേഷണം നടത്തണമെന്നും ഉചിത നടപടികള്‍ സ്വീകരിക്കാൻ സര്‍ക്കാറിനോട് ആവശ്യപ്പെടണമെന്നും ഗവർണർക്ക് സമർപ്പിച്ച നിവേദനത്തിൽ പറയുന്നു. തുടർന്നാണ് പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ് അടക്കമുള്ളവയിൽ രേഖകൾ കൈമാറാൻ ഗവർണർ ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.