വയനാടിനെ തൊട്ടറിഞ്ഞ് ഗവർണർ
text_fieldsകൽപറ്റ: വയനാടൻ മണ്ണിനെ തൊട്ടറിഞ്ഞ് ഗവർണറുടെ സന്ദർശനം. ചൊവ്വാഴ്ച വൈകീട്ട് കൽപറ്റയിലെത്തിയ ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ ബുധനാഴ്ച ജില്ലയിലെ വിവിധ പ്രദേശങ്ങളും സ്ഥാപനങ്ങളും സന്ദർശിച്ചു.കല്പറ്റയിലെ അംബേദ്കര്‍ മെമ്മോറിയല്‍ റൂറല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ െഡവലപ്മെൻറ് (അമൃദ്), അമ്പലവയല്‍ വയനാട് ഹെറിറ്റേജ് മ്യൂസിയം, തൃശിലേരി നെയ്ത്തുഗ്രാമം, തൃശിലേരി മാനിയിൽ കോളനി എന്നിവിടങ്ങളാണ് അദ്ദേഹം ബുധനാഴ്ച സന്ദർശിച്ചത്.അമൃദിലെ പ്ലാസ്റ്റിക് വെല്‍ഡിങ് യൂനിറ്റ്, ഓഫ്സെറ്റ് പ്രിൻറിങ് പ്രസ്, ബുക്ക് ബൈന്‍ഡിങ് യൂനിറ്റ്, നോട്ട് ബുക്ക് നിർമാണം, ഡ്രസ് സ്റ്റിച്ചിങ് യൂനിറ്റ്, കരകൗശല വസ്തു നിർമാണ യൂനിറ്റ് എന്നിവ വിലയിരുത്തി.
അമ്പലവയല്‍ പൈതൃക മ്യൂസിയത്തിലെത്തിയ ഗവർണറെ ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ അധികൃതര്‍ വരവേറ്റു. ഇന്ത്യന്‍ ചരിത്രത്തെയും സംസ്കൃതിയെയും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള പ്രിയപ്പെട്ട ഇടമാണിതെന്ന് ഹെറിറ്റേജ് മ്യൂസിയത്തിലെ സന്ദര്‍ശക പുസ്തകത്തില്‍ അദ്ദേഹം കുറിച്ചു. മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള പഴശ്ശി പോരാട്ടങ്ങളുടെ കഥ പറയുന്ന വീരക്കല്ല്, ഗോത്ര ജനതയുടെ പരമ്പരാഗത ആയുധങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങി ഓരോന്നിനെക്കുറിച്ചും ഗവര്‍ണര്‍ ചോദിച്ചറിഞ്ഞു.തുടർന്ന് തൃശിലേരി നെയ്ത്തുഗ്രാമത്തിലെത്തിയ ഗവർണർ അവിടത്തെ ഉൽപാദനപ്രകിയകൾ കണ്ടുമനസ്സിലാക്കി.
പിന്നീട് തൃശിലേരി മാനിയിൽ കോളനിയും അദ്ദേഹം സന്ദർശിച്ചു. കലക്ടർ എ. ഗീത, ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍, ഗവര്‍ണറുടെ എ.ഡി.സി അരുള്‍ ആര്.ബി. കൃഷ്ണ, എ.ഡി.എം എൻ.ഐ. ഷാജു, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ. മുഹമ്മദ്, ഐ.ടി.ഡി.പി പ്രോജക്ട് ഡയറക്ടര്‍ ചെറിയാന്, ടി.ഡി.ഒമാരായ സി. ഇസ്മയില്‍, ജി. പ്രമോദ്, അമൃദ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ സി. ശിവശങ്കരന് തുടങ്ങിയവര്‍ ഗവർണറെ അനുഗമിച്ചു. ബുധനാഴ്ച കൽപറ്റ പൊതുമരാമത്ത് വകുപ്പ് വിശ്രമ മന്ദിരത്തിലാണ് അദ്ദേഹം താമസിച്ചത്.തൊഴിലാളികൾ തത്സമയം നെയ്തെടുത്ത തുണിത്തരങ്ങൾ ഗവർണർക്ക് സമ്മാനിച്ചു.പുല്പള്ളി സീതാദേവി ലവകുശ ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തിയാണ് ഗവർണർ ആദ്യദിനത്തെ സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കിയത്.
വെറ്ററിനറി സർവകലാശാല ബിരുദദാനം ഇന്ന്
കൽപറ്റ: വ്യാഴാഴ്ച രാവിലെ 11.15ന് പൂക്കോട് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയിൽ നടക്കുന്ന ബിരുദദാന ചടങ്ങില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കും. ഉച്ചക്കു ശേഷം മൂന്നിന് നാരാങ്ങാകണ്ടി പട്ടികവര്‍ഗ കോളനിയിലെ പഠനമുറിയും ഗവര്‍ണര്‍ സന്ദര്‍ശിക്കും. എട്ടിന് രാവിലെ തിരിച്ചുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.