പ്രഫ.സ്കറിയ സക്കറിയയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു
text_fieldsചങ്ങനാശ്ശേരി: എം.ജി സർവകലാശാല ഡി.ലിറ്റ് സമ്മാനിക്കുന്ന പ്രഫസർ സ്കറിയ സക്കറിയയെ പെരുന്നയിലെ വീട്ടിലെത്തി ഗവർണർ സന്ദർശിച്ചു. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ഗവർണർ പെരുന്നയിൽ എത്തിയത്. ജോബ് മൈക്കിൾ എം.എൽ.എ, നഗരസഭ അധ്യക്ഷ സന്ധ്യ മനോജ് എന്നിവർ ചേർന്ന് ഗവർണറെ സ്വീകരിച്ചു.
തുടർന്ന് പ്രഫ. സ്കറിയ സക്കറിയയുടെ അടുത്തെത്തിയ ആരിഫ് മുഹമ്മദ് ഖാൻ ആരോഗ്യവിവരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സ്കറിയ സക്കറിയയുടെ രചനകളെക്കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടെന്നും ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് കാണാൻ എത്തിയതെന്നും ഗവർണർ പറഞ്ഞു.
സ്കറിയ സക്കറിയ എഴുതിയ പുസ്തകങ്ങൾ മകൻ ഡോ. അരുൾ ജോർജ് സ്കറിയ ഗവർണർക്ക് സമ്മാനിച്ചു. രോഗാവസ്ഥയിൽ കഴിയുന്ന സ്കറിയ സക്കറിയയുടെ ഭാര്യയെയും ഗവർണർ സന്ദർശിച്ചു. വാർഡ് കൗൺസിലർ നെജിയ നൗഷാദ്, കൗൺസിലർമാരായ ജോമി ജോസഫ്, ശ്യാം സാംസൺ, ബീന ജിജൻ, മോളി സെബാസ്റ്റ്യൻ എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.