ഗവർണർ ശബരിമല ദർശനം നടത്തി
text_fieldsശബരിമല: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശബരിമല ദർശനം നടത്തി. ഇരുമുടിക്കെട്ടുമേന്തി മല ചവിട്ടിയാണ് ഗവർണർ ദർശനത്തിന് എത്തിയത്. ഞായറാഴ്ച വൈകുന്നേരം 5.10ഓടെ പമ്പയിൽനിന്ന് കെട്ടുനിറച്ച് സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് മല കയറിയത്.
ദർശനത്തിനെത്തിയ ഗവർണറെ വലിയ നടപ്പന്തലിനു മുന്നിൽെവച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. എൻ. വാസു, ദേവസ്വം ബോർഡ് അംഗം അഡ്വ. കെ.എസ്. രവി, ദേവസ്വം കമീഷണർ ബി.എസ്. തിരുമേനി എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഗെസ്റ്റ് ഹൗസിൽ വിശ്രമം. പടിപൂജക്കുശേഷമാണ് ഇരുമുടിക്കെട്ടുമേന്തി പതിനെട്ടാംപടി കയറി ശ്രീേകാവിലിൽ ദർശനം നടത്തിയത്.
രാത്രി സന്നിധാനത്ത് തങ്ങിയ ഗവർണർ തിങ്കളാഴ്ച രാവിലെയും ദർശനം നടത്തും. ശേഷം മാളികപ്പുറം ക്ഷേത്രപരിസരത്ത് ഗവർണർ ചന്ദനത്തൈ നടും. പിന്നീട് പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായുള്ള പരിപാടിയിലും പങ്കെടുത്ത ശേഷം മലയിറങ്ങും. ഗവർണർക്കൊപ്പം ഇളയമകൻ കബീർ ആരീഫുമുണ്ട്.
Carrying the Irumudi, Governor of Kerala, #ArifMohammedKhan and his son Kabir climb the 18 sacred steps at #Sabarimala. #SwamiSaranam pic.twitter.com/Gj4kmarEGx
— Suresh Kochattil (@kochattil) April 11, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.