ശ്രീധന്യക്ക് അഭിനന്ദനവുമായി ഗവർണറെത്തി
text_fieldsകൽപറ്റ: മലയാളം മീഡിയത്തിലാണ് പഠിച്ചതെന്നും അച്ഛനും അമ്മയും കൂലിപ്പണിക്കാരാെണ ന്നും ശ്രീധന്യ പറഞ്ഞപ്പോൾ കേരള ഗവർണർ റിട്ട. ജസ്റ്റിസ് പി. സദാശിവം ആശ്ചര്യപ്പെട്ടു. പുതിയ കർമമേഖലയിൽ രാഷ്ട്രീയ വിധേയത്വമല്ല, സാധാരണക്കാരായ ജനങ്ങൾക്ക് വേഗത്തി ലും മെച്ചപ്പെട്ടതുമായ സേവനം നൽകുകയാണ് വേണ്ടതെന്ന് സ്നേഹത്തോടെ അദ്ദേഹം ഉപദേശി ച്ചു. ഇല്ലായ്മകൾക്കിടയിെല ഈ നേട്ടത്തിന് തിളക്കം കൂടുതലാണന്ന് അദ്ദേഹം പറഞ്ഞു.
പ രിമിത സാഹചര്യങ്ങളിൽനിന്ന് സിവിൽ സർവിസ് പരീക്ഷയിൽ 410ാം റാങ്ക് നേടിയ പൊഴുതന ഇടിയംവയൽ സ്വദേശിനി ശ്രീധന്യ സുരേഷിനെ ഗവർണർ റിട്ട. ജസ്റ്റിസ് പി. സദാശിവം നേരിട്ടെത്തിയാണ് അഭിനന്ദിച്ചത്. ജില്ലയിൽ സിവിൽ സർവിസ് പരീക്ഷയിൽ ഉന്നതവിജയം നേടുന്ന ആദ്യത്തെ പട്ടികവർഗക്കാരിയാണ് ശ്രീധന്യ. രാജ്യത്തിെൻറ ഏതുഭാഗത്ത് ജോലി ലഭിച്ചാലും ഇന്ത്യക്കാരനാെണന്നതിൽ അഭിമാനം കൊള്ളണം. പ്രാദേശിക വികാരമോ വിവേചനമോ പാടില്ലെന്നും ഗവർണർ ശ്രീധന്യയോട് പറഞ്ഞു. കൽപറ്റ ഗവ. റസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഗവർണറുടെ ഭാര്യ സരസ്വതി സദാശിവം, ജില്ല കലക്ടർ എ.ആർ. അജയകുമാർ, ഗവർണറുടെ സുരക്ഷ ചുമതലയുള്ള അരുൾ ആർ.ബി. കൃഷ്ണ, ജില്ല പൊലീസ് മേധാവി ആർ. കറുപ്പസാമി, ശ്രീധന്യയുടെ മാതാപിതാക്കളായ കെ.കെ. സുരേഷ്, കെ.സി. കമല, സഹോദരൻ ശ്രീരാഗ് എന്നിവരും പങ്കെടുത്തു.
ഗവർണറുടെ സന്ദർശനത്തിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹത്തിെൻറ ഉപദേശം ഉൾക്കൊണ്ട് എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുമെന്നും ശ്രീധന്യ മറുപടി പറഞ്ഞു.
അരമണിക്കൂറോളം നീണ്ടുനിന്ന സൗഹൃദ കൂടിക്കാഴ്ച ചായ സൽക്കാരത്തിനുശേഷം പിരിഞ്ഞു. ഭൂമിക്ക് പട്ടയമില്ലാത്ത കാര്യം ശ്രീധന്യയുടെ കുടുംബം ചൂണ്ടിക്കാട്ടിയപ്പോൾ ഭൂമിക്ക് പട്ടയവും വീടും അനുവദിക്കാൻ ശ്രമിക്കണമെന്ന് ഗവർണർ ജില്ല കലക്ടറോട് നിർദേശിച്ചു.
ജില്ലയിൽ കഴിഞ്ഞദിവസം വിവിധ പരിപാടികൾക്കെത്തിയതായിരുന്നു ഗവർണർ പി. സദാശിവം. പരിപാടികൾ കഴിഞ്ഞ് ശനിയാഴ്ച മടങ്ങേണ്ടതായിരുന്നു. ശ്രീധന്യ തിരുവനന്തപുരത്തുനിന്ന് ഞായറാഴ്ച രാവിലെ നാട്ടിലെത്തുന്നുണ്ടെന്നറിഞ്ഞാണ് മടക്കയാത്ര നീട്ടിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.