ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്: വി.സിമാരുടെ ഹരജികൾ 30ലേക്ക് മാറ്റി
text_fieldsകൊച്ചി: കേരളത്തിലെ വിവിധ സർവകലാശാലകളിലെ വി.സിമാരെ പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്ന് കാണിച്ച് ചാൻസലർ കൂടിയായ ഗവർണർ നൽകിയ നോട്ടീസിനെതിരെ 10 സർവകലാശാല വി.സിമാർ നൽകിയ ഹരജികൾ ഹൈകോടതി നവംബർ 30ന് പരിഗണിക്കാൻ മാറ്റി. മറുപടി വാദമുന്നയിക്കാൻ ഗവർണറുടെ അഭിഭാഷകൻ സമയം തേടിയതിനെത്തുടർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹരജികൾ മാറ്റിയത്.
ഹരജികളിൽ തീർപ്പുണ്ടാകുന്നതുവരെ വി.സിമാർക്ക് തൽസ്ഥാനത്ത് തുടരാമെന്ന് സിംഗിൾബെഞ്ച് നേരത്തേ ഇടക്കാല ഉത്തരവ് നൽകിയിരുന്നു. ഇതും നവംബർ നവംബർ 30വരെ നീട്ടിയിട്ടുണ്ട്. ഇതിൽ കേരള ഫിഷറീസ് സർവകലാശാല വി.സി ഡോ. റിജി ജോണിന്റെ നിയമനം ഹൈകോടതി നേരത്തേ റദ്ദാക്കിയിരുന്നു. അതിനാൽ ഈ വി.സി ഒഴികെ മറ്റുള്ളവർക്കാണ് ഇടക്കാല ഉത്തരവു ബാധകമാകുന്നത്.
കേരള സർവകലാശാല സെനറ്റിൽനിന്ന് ഗവർണർ തങ്ങളെ പുറത്താക്കിയതിനെതിരെ 15 സെനറ്റ് അംഗങ്ങൾ നൽകിയ ഹരജി ഹൈകോടതി നവംബർ 25ലേക്ക് മാറ്റി. ഈ ഹരജികളും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.