സർക്കാർ ശമ്പളം പറ്റുന്നവരുടെ ജാതിതിരിച്ച കണക്ക് പ്രസിദ്ധീകരിക്കണം –ദലിത്-ആദിവാസി മഹാസഖ്യം
text_fieldsകൊല്ലം: സർക്കാർ ഖജനാവിൽനിന്ന് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നവരുടെ ജാതിതിരിച്ചുള്ള കണക്ക് പ്രസിദ്ധീകരിക്കണമെന്ന് ദലിത്-ആദിവാസി മഹാസഖ്യം സംസ്ഥാന നേതൃസമ്മേളനം ആവശ്യപ്പെട്ടു.
സംവരണം നടപ്പായ കാലംമുതൽ അത് അട്ടിമറിക്കാൻ തൽപരകക്ഷികൾ ശ്രമം നടത്തിവരികയാണ്. രാഷ്ട്രീയക്കാരെയും ഭരണകൂടങ്ങളെയും കോടതികളെയും അതിന് ഫലപ്രദമായി ഉപയോഗിച്ചു.
സാമൂഹിക പുരോഗതിയുടെയും സാമ്പത്തിക വളർച്ചയുടെയും പാത ഒരുക്കിയത് സമുദായ സംവരണമാണ്. അതിനെ അട്ടിമറിക്കുന്ന നിലപാട് ഏത് സർക്കാർ സ്വീകരിച്ചാലും സർവശക്തിയും ഉപയോഗിച്ച് ചെറുക്കുമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം മുന്നറിയിപ്പുനൽകി.
കെ.ഡി.എഫ് സംസ്ഥാന പ്രസിഡൻറും ദലിത്-ആദിവാസി മഹാസംഖ്യം രക്ഷാധികാരിയുമായ പി. രാമഭദ്രൻ ഉദ്ഘാടനം ചെയ്തു. മഹാസഖ്യം പ്രസിഡൻറ് പി.കെ. സജീവ് അധ്യക്ഷതവഹിച്ചു.
കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി തുറവൂർ സുരേഷ്, കേരള സാംബവർ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഐ. ബാബു കുന്നത്തൂർ, സാംബവ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി, കേരള ചേരമർ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സത്യശീലൻ, സിദ്ധനർ സർവിസ് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ. രവികുമാർ, വേലൻ മഹാസഭാ സംസ്ഥാന ജനറൽ സെക്രട്ടറി എം.എസ്. ബാഹുലേയൻ, പ്രത്യക്ഷ രക്ഷാ ദൈവസഭ സംസ്ഥാന സെക്രട്ടറി കെ.ടി. വിജയൻ, കേരള വേടർ സമാജം സംസ്ഥാന പ്രസിഡൻറ് പട്ടംതുരുത്ത് ബാബു, കേരള സിദ്ധനർ സർവിസ് സൊസൈറ്റി സംസ്ഥാന പ്രസിഡൻറ് എൻ. രാഘവൻ, ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന പ്രസിഡൻറ് വിഷ്ണു മോഹൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.