ആശ്വാസം തേടി ജനക്കൂട്ടം: സർക്കാർ അദാലത്തിൽ കോവിഡ് പ്രോേട്ടാക്കോൾ കാറ്റിൽ പറന്നു
text_fieldsആലപ്പുഴ: സാന്ത്വന സ്പര്‍ശം തേടി ജനങ്ങൾ കൂട്ടത്തോടെ എത്തിയപ്പോൾ കോവിഡ് നിയമങ്ങൾ വ്യാപകമായി ലംഘിക്കപ്പെട്ടു. തിങ്കളാഴ്ച രാവിലെ മുതൽ അദാലത്തിൽ പെങ്കടുക്കാൻ നൂറുകണക്കിനാളുകൾ എത്തിയതോടെ ലജനത്തുൽ മുഹമ്മദീയ ഹയർസെക്കൻഡറി സ്കൂൾ സൂചി കുത്താൻ ഇടമില്ലാത്ത തരത്തിൽ നിറഞ്ഞു.
കോവിഡ് കേസുകൾ വ്യാപകമാകുന്നുെണ്ടന്ന് ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നിട്ടും മന്ത്രിമാർ അടക്കം പെങ്കടുത്ത അദാലത്തിലാണ് വ്യാപകമായി കോവിഡ് പ്രോേ
ട്ടാക്കോൾ ലംഘിക്കപ്പെട്ടത്. മന്ത്രിമാർ ഇരുന്ന സ്കൂളിലെ ചെറിയ ഒാഡിറ്റോറിയത്തിന് മുന്നിൽ ആളുകളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആളുകളെ നിയന്ത്രിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ പണിപ്പെട്ടു. കാൻസർ അടക്കം മാരക രോഗങ്ങളുള്ള ധാരാളം പേരാണ് അദാലത്തിൽ പെങ്കടുത്തത്. സ്കൂളിെൻറ ഗേറ്റിനരികിൽ സാനിറ്റൈസർ നൽകിയിരുന്നെങ്കിലും അകത്ത് നിയന്ത്രണം ഇല്ലായിരുന്നു. മന്ത്രിമാർ ഇരിക്കുന്ന ഒാഡിറ്റോറിയത്തിലേക്ക് എത്താൻ മണിക്കൂറുകളാണ് ആളുകൾ തിങ്ങിക്കൂടി ബഹളം വെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.