ജിഷ്ണു കേസ്: പൊലീസ് നടപടിയെ ന്യായീകരിച്ച് സർക്കാർ പരസ്യം
text_fieldsകോഴിക്കോട്: നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസിൽ പ്രതിസന്ധിയിലായ സർക്കാർ വിശദീകരണ കുറിപ്പുമായി രംഗത്ത്. പത്രങ്ങളിൽ ‘ജിഷ്ണു കേസ് പ്രചാരണമെന്ത്? സത്യമെന്ത്?’ എന്ന തലക്കെട്ടിൽ അരപ്പേജ് പരസ്യം നൽകിയാണ് സർക്കാർ സ്വന്തം ഭാഗം ന്യായീകരിക്കുന്നത്.
ജിഷ്ണു കേസിൽ സത്യങ്ങളെ തമസ്കരിക്കുന്ന പ്രചാരണങ്ങളാണ് നടക്കുന്നതെന്നും വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്നുമാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ പേരിൽ പത്രങ്ങളില്‍ നൽകിയ പരസ്യത്തിൽ പറയുന്നത്. മഹിജക്കെതിരെ പൊലീസ് നടപടി ഉണ്ടായിട്ടില്ലെന്നും പുറത്തുനിന്നുളള സംഘമാണ് പൊലീസ് ആസ്ഥാനത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചതെന്നും പരസ്യത്തിൽ വിശദീകരിക്കുന്നു.
കുടുംബത്തിന്‍റെ വേദന മുതലെടുത്ത് സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ് ടിക്കാനുള്ള ബോധപൂര്‍വ്വമായ നീക്കമാണ് ചിലര്‍ നടത്തുന്നത്. ഡി.ജി.പി ഓഫീസിന് മുന്നിലെ സംഭവങ്ങൾ സർക്കാറിനെതിരായ ഗൂഢനീക്കത്തിന്‍റെ ഭാഗമെന്നും പരസ്യത്തിൽ സർക്കാർ വിശദീകരിക്കുന്നു. ആദ്യം മുതലേ ഗൗരവത്തോടെയാണ് പൊലീസ് കേസിനെ സമീപിച്ചതെന്നും സാഹചര്യത്തെളിവുകള്‍ മാത്രമുള്ള കേസില്‍ എല്ലാ ശാസ്ത്രീയ മാര്‍ഗങ്ങളും ഉപയോഗിച്ചാണ് പൊലീസ് കേസ് തെളിയിക്കുവാന്‍ ശ്രമിക്കുന്നതെന്നും വിശദീകരിക്കുന്നു.
kerala govt advertisement for jishnu case by Madhyamam Daily on Scribd
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.