പെരിയ ഇരട്ടക്കൊല: സി.ബി.ഐ വേണ്ടെന്ന് സർക്കാർ
text_fieldsകൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ട ൈഹകോടതി സ ിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ സർക്കാറിെൻറ അപ്പീൽ. രണ്ട് യൂത്ത് കോൺഗ ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ കേസ് ഡയറിപോലും പരിശോധിക്കാതെ ഹരജിക്കാ രുടെ വാദങ്ങൾ മാത്രം പരിഗണിച്ചാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നും ഇത് റദ്ദാക്കണമ െന്നുമാണ് ആവശ്യം.
അന്വേഷണം സി.ബി.ഐക്ക് വിട്ട് സെപ്റ്റംബർ 30നാണ് സിംഗിൾ ബെഞ്ച് ഉത്തര വുണ്ടായത്. രാഷ്ട്രീയസമ്മർദം മൂലം പക്ഷപാതരഹിതവും ഫലപ്രദവുമായ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിന് സാധിച്ചതായി കരുതാനാവില്ലെന്ന വിലയിരുത്തലോടെയായിരുന്നു കൊല്ലപ്പെട്ട ശരത്ലാലിെൻറയും കൃപേഷിെൻറയും മാതാപിതാക്കൾ നൽകിയ ഹരജി അനുവദിച്ച് ഉത്തരവിട്ടത്.
വിചാരണക്കോടതിയിൽ സമർപ്പിച്ച കുറ്റപത്രം പരിശോധിച്ച് സ്വീകരിച്ചതാണ്. ഹരജിക്കാർ ആവശ്യപ്പെട്ടില്ലെങ്കിലും സിംഗിൾ ബെഞ്ച് ജഡ്ജി കുറ്റപത്രം റദ്ദാക്കി. അനുമാനങ്ങളുടെ അടിസ്ഥാനത്തിലുള്ള വിധി നിയമപരമായി നിലനിൽക്കില്ല. പ്രതികൾ ഭരിക്കുന്ന പാർട്ടിയുടെ പ്രവർത്തകരായതിനാൽ മാത്രം അന്വേഷണം കളങ്കപ്പെട്ടെന്ന് പറയാനാവില്ല. ഇങ്ങനെ കേസുകളെ സമീപിച്ചാൽ ഭരിക്കുന്ന പാർട്ടിയുടെ പ്രവർത്തകർ പ്രതിയായ എല്ലാ കേസിലെയും അന്വേഷണം സി.ബി.ഐക്ക് വിടേണ്ടിവരും.
ഏതുതരത്തിലാണ് പൊലീസ് സ്വാധീനിക്കപ്പെട്ടതെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിട്ടില്ല. അന്വേഷണ ഏജൻസി അധികാര ദുർവിനിയോഗവും നിയമലംഘനവും നടത്തിയവയും അപൂർവങ്ങളിൽ അപൂർവവുമായ കേസുകളും മാത്രെമ സി.ബി.ഐക്ക് കൈമാറാവൂയെന്ന് സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയിട്ടുള്ളതാണെന്നും അപ്പീലിൽ പറയുന്നു.
കേസിലെ പ്രതികളെ നിയമത്തിന് മുന്നിൽ െകാണ്ടുവരാൻ ആത്മാർഥമായി ശ്രമിക്കുന്ന ഘട്ടത്തിൽ കോടതി നടത്തിയ നിരീക്ഷണങ്ങൾ പൊലീസിെൻറ വിശ്വാസ്യതയും ആത്മവീര്യവും തകർക്കുന്നതാണ്. സംഭവസമയത്ത് ഉപയോഗിച്ച ഇരുമ്പുപൈപ്പുകളടക്കം ആയുധങ്ങൾ സയൻറിഫിക് അസിസ്റ്റൻറ് സാക്ഷികളുടെ സാന്നിധ്യത്തിൽ സീൽ ചെയ്ത് പ്ലാസ്റ്റിക് കവറിൽ നൽകുകയും അസി.പബ്ലിക് പ്രോസിക്യൂട്ടർ, പ്രതിഭാഗം വക്കീൽ, കോടതി സൂപ്രണ്ട് എന്നിവരുടെ സാന്നിധ്യത്തിൽ ഫോറൻസിക് സർജൻ പരിശോധിക്കുകയും ചെയ്തതാണ്.
ഈ സാഹചര്യത്തിൽ ഫോറൻസിക് സർജന് അവസരം ലഭിക്കാത്തതിനാലെന്ന പേരിൽ കേസ് സി.ബി.ഐക്ക് വിടുന്ന നിലപാട് തെറ്റാണെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.