ഡോക്ടർമാരുടെ സമരത്തെ ശക്തമായി നേരിടാൻ സർക്കാർ തീരുമാനം
text_fieldsതിരുവനന്തപുരം: ഡോക്ടർമാരുടെ സമരം കർശനമായി നേരിടാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. ചർച്ചക്ക് സർക്കാർ മുൻകൈയെടുക്കില്ല. ഡോക്ടർമാരെ ചർച്ചക്ക് വിളിക്കേണ്ടെന്നും സമരം നിർത്തിവന്നാൽ മാത്രം ചർച്ച നടത്താമെന്നുമാണ് ധാരണയായത്. നോട്ടീസ് നൽകാത്ത സമരത്തെ അംഗീകരിക്കില്ലെന്നും സർക്കാർ അറിയിച്ചു. സമരം നേരിടാൻ ആരോഗ്യമന്ത്രി കെ.കെ ശൈലജെയ മന്ത്രിസഭ ചുമതലപ്പെടുത്തി.
സമരം നടത്തുന്ന ഡോക്ടർമാർക്കെതിരെ എസ്മ പോലുള്ള കർശന നടപടികളൊന്നും സ്വീകരിക്കാനിടയില്ല. എന്നാൽ പ്രബേഷനിലുള്ള ഡോക്ടർമാെര സ്ഥലം മാറ്റാൻ സാധ്യതയുണ്ടെന്ന് സർക്കാർ കെ.ജി.എം.ഒ.എക്ക് സൂചന നൽകിയിട്ടുണ്ട്. എന്നാൽ തങ്ങളിൽ ആർക്കെങ്കിലും എതിരെ നടപടി സ്വീകരിച്ചാൽ കൂട്ടരാജിവെക്കുെന്നാണ് കെ.ജി.എം.ഒ.എയുടെ മുന്നറിയിപ്പ്.
നാലു ദിവസമായി സർക്കാർ ഡോക്ടർമാരുടെ അനിശ്ചിതകാല സമരം തുടങ്ങിയിട്ട്. ഒ.പി സമയം ദീർഘിപ്പിച്ചതിനെതിരെയാണ് സമരം. സർക്കാർ ആശുപത്രികളിൽ സായാഹ്ന ഒ.പി കൂടി നടത്താൻ ആവശ്യപ്പെട്ടതാണ് ഡോക്ടർമാരുടെ പ്രതിഷേധത്തിന് വഴിെവച്ചത്. മെഡിക്കൽ കോളജുകൾ ഒഴികെയുള്ള സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരാണ് സമരത്തിലുള്ളത്. അത്യാഹിത വിഭാഗെമാഴികെ ഒ.പികളൊന്നും പ്രവർത്തിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.