കൈവശഭൂമിയിൽ ഹാരിസൺസിന് ഉടമസ്ഥത അംഗീകരിച്ച് സർക്കാർ
text_fieldsപത്തനംതിട്ട: ൈകവശഭൂമി സ്വന്തമാണെന്ന് ഹാരിസൺസ് മലയാളം ലിമിറ്റഡ് കമ്പനി. കൈവശ ഭൂമിയിലെ മരം മുറിക്കുന്നതിന് അനുമതി തേടി ഹാരിസൺസ് ചീഫ് സെക്രട്ടറിക്ക് നൽകിയ ബ ോണ്ടിലാണ് തങ്ങളുടെ സ്വന്തം ഭൂമിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ചീഫ് സെ ക്രട്ടറി എതിർപ്പൊന്നും രേഖപ്പെടുത്താതെ മരംമുറി അനുവദിക്കുന്നതിനുള്ള നീക്കങ്ങൾ തകൃതിയായി നടക്കുന്നു.
ഇതോടെ ഹാരിസൺസിെൻറ കൈവശമുള്ള ഒരുലക്ഷത്തോളം ഏക്കർ ഭൂ മി ഒരുമടിയുമില്ലാതെ സർക്കാർ കമ്പനിക്ക് തീറെഴുതിക്കൊടുക്കയാണെന്ന് വ്യക്തമാകു ന്നു. വമ്പൻ അട്ടിമറിയാണ് ഇതിെൻറ പിന്നിലെന്നാണ് ആരോപണം
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിലെ 18,927 ഏക്കർ ഭൂമിയിൽനിന്ന് മൂന്നു ലക്ഷത്തോളം മരങ്ങളാണ് കമ്പനി മുറിക്കാൻ പോകുന്നത്. 75 കോടിയോളം രൂപയാണ് സർക്കാറിന് ഇൗ ഇനത്തിൽ നഷ്ടമാകുക. മരംമുറിക്ക് അനുമതി തേടി ഹാരിസൺസ് ലിമിറ്റഡ് ഹൈകോടതിയിൽ നൽകിയ ഹരജിയിൽ പറയുന്നത് പാട്ടഭൂമിയെന്നാണ്. കോടതി ഉത്തരവ് പ്രകാരം ചീഫ് സെക്രട്ടറിക്ക് നൽകിയ ബോണ്ടിൽ സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയെന്ന് രേഖപ്പെടുത്തുകയായിരുന്നു.
കോടതി ഉത്തരവ് സഹിതമാണ് ചീഫ് സെക്രട്ടറിക്ക് ബോണ്ട് നൽകിയതെങ്കിലും രണ്ടിലെയും ൈവരുധ്യം കണ്ടില്ലെന്നു നടിച്ച് ചീഫ് സെക്രട്ടറി നടപടിയുമായി മുന്നോട്ടുപോയി. കമ്പനി കൈവശം െവച്ചിരിക്കുന്നത് സർക്കാർ ഭൂമിയെന്നാണ് കോടതികളിൽ ഇതുവരെ സർക്കാർ വാദിച്ചുവന്നിരുന്നത്. അത് തിരുത്തി പാട്ടഭൂമിയെന്ന കമ്പനിയുടെ വാദം ഹൈകോടതിയിൽ സർക്കാറും അംഗീകരിച്ചതോടെയാണ് കമ്പനിക്ക് മരം മുറിക്കാൻ അനുമതിയായത്. അതിനു പിന്നാലെയാണ് ഉടമസ്ഥതയിലുള്ള ഭൂമിയെന്ന രേഖയും അംഗീകരിക്കുന്നത്. 500 രൂപ പത്രത്തിലുള്ള ബോണ്ടിൽ എസ്റ്റേറ്റുകളുടെ പേരും ജില്ലയും മാത്രമാണുള്ളത്. ഒാരോ എസ്റ്റേറ്റിലും എത്ര മരങ്ങൾ മുറിക്കുന്നുവെന്നില്ല. അതിനാൽ ബോണ്ടിെൻറ പ്രസക്തി ചോദ്യംചെയ്യപ്പെടുന്നുമുണ്ട്. ഇൗവിധമുള്ള ബോണ്ട് അംഗീകരിച്ചതിൽ ദൂരൂഹതയുണ്ടെന്ന് കേസിലെ കക്ഷിയായ പ്ലാേൻറഷൻ വർക്കേഴ്സ് യൂനിയൻ (െഎ.എൻ.ടി.യു.സി) സംസ്ഥാന പ്രസിഡൻറ് സി.ആർ. നജീബ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇതിനെതിരെ താൻ ൈഹകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിയുടെ ലാഭമായി കണക്കുകളിൽ കാട്ടുന്നത് നാലുകോടി മാത്രമാണ്. 75 കോടിയുടെ മരംമുറിക്കാൻ കമ്പനി നൽകുന്ന ബോണ്ട് പ്രഹസനമാണെന്നും നജീബ് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.