കിഫ്ബി വിവാദം കൊഴുപ്പിച്ച് സർക്കാർ –സി.എ.ജി പോര്; ആശങ്കയുമായി കരാറുകാരും
text_fieldsതിരുവനന്തപുരം: സി.എ.ജിയുടെ ആവർത്തന വിമർശനവും എൽ.ഡി.എഫ് സർക്കാറിെൻറ പ്രതിരോധത്തിനും പിന്നാലെ, ആശങ്ക പ്രകടിപ്പിച്ച് സർക്കാർ കരാറുകാർ കൂടി രംഗത്തുവന്നതോടെ കിഫ്ബി വിവാദം കൊഴുത്തു. കിഫ്ബിക്കെതിരായ ധനമന്ത്രിയുടെ വിമർശനത്തിനു പിന്നാലെ, നിലപാട് വിശദീകരിച്ച് കിഫ്ബി തന്നെ രംഗത്തെത്തിയെങ്കിലും കരാറുകാർ ആശങ്ക പ്രകടിപ്പിച്ചു. ഇതോടെ, വിവാദം വികസന പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാനുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങി.
കിഫ്ബിയെ സി.എ.ജി തുടർച്ചയായ രണ്ടാം വർഷമാണ് ചോദ്യം ചെയ്യുന്നത്. രാഷ്ട്രീയ വ്യത്യാസമില്ലാതെ എം.എൽ.എമാർ കിഫ്ബിയുടെ പരമാവധി പ്രവൃത്തികൾ സ്വന്തം മണ്ഡലങ്ങളിൽ നേടിയെടുക്കുകയാണ്. ഒപ്പം ആ പ്രവൃത്തികൾ ഏറ്റെടുക്കാൻ ഗവൺമെൻറ് കരാറുകാരെ പ്രേരിപ്പിക്കുന്നു. ബിൽ തുകകളും മാസങ്ങളോളം വൈകുകയും സ്ഥലം ലഭ്യതയില്ലായ്മയിൽ പലതും ആരംഭിച്ചിട്ടില്ലെങ്കിലും ഒേട്ടറെ പ്രവൃത്തികൾ പൂർത്തീകരിക്കാൻ കഴിഞ്ഞത് കിഫ്ബിക്ക് നേട്ടമായി. പക്ഷേ, സി.എ.ജിയുടെ പ്രതീക്ഷിത വിമർശനത്തോടെ കിഫ്ബി ബജറ്റിന് പുറത്ത് കടമെടുക്കാനുണ്ടാക്കിയ സംവിധാനമല്ലെന്ന് കിഫ്ബി ഫേസ്ബുക്ക് പേജിൽ പ്രസ്താവിച്ചു. അടിസ്ഥാന സൗകര്യ വികസത്തിനാവശ്യമായ ധനസമാഹരണത്തിനായി രൂപവത്കൃതമായ ബോഡി കോർപറേറ്റാണ് കിഫ്ബി. അതിനായി സംസ്ഥാന സർക്കാർ ആന്യൂറ്റിക്ക് അടിസ്ഥാനമായ വാർഷിക വിഹിതം ബജറ്റിൽ ഉൾക്കൊള്ളിച്ചുനൽകുന്നെന്നും വ്യക്തമാക്കി. സി.എ.ജി റിപ്പോർട്ടിലെ ഭാഗം നീക്കം ചെയ്യാൻ നിയമസഭാ പ്രമേയം പാസാക്കിയാണ് എൽ.ഡി.എഫ് സർക്കാർ കഴിഞ്ഞ പ്രാവശ്യം പ്രതികരിച്ചത്.
ഇത് ആവർത്തിക്കാതിരിക്കാൻ കിഫ്ബിയെ കുറിച്ചുള്ള പരാമർശം നിയമസഭാ അക്കൗണ്ട്സ് കമ്മിറ്റിയിൽ ചർച്ച ചെയ്യണമെന്ന് ചെയർമാനും യു.ഡി.എഫ് എം.എൽ.എയുമായ സണ്ണിജോസഫ് ആവശ്യപ്പെട്ടു. പക്ഷേ, കമ്മിറ്റിയിലെ ഭൂരിപക്ഷത്തിൽ സർക്കാർ ഇത് മറികടക്കാനാണ് സാധ്യത. രൊക്കം പണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കരാറുകാർ കിഫ്ബിയുടെ ആയിരക്കണക്കിന് കോടി രൂപയുടെ പ്രവൃത്തികൾ ഏറ്റെടുക്കുന്നത്. 'കിഫ്ബിയുടെ അസ്തിത്വത്തെ കുറിച്ചുള്ള വിവാദം തങ്ങളെ വിഷമിപ്പിക്കുന്നെന്ന് കേരള ഗവൺമെൻറ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വർഗീസ് കണ്ണമ്പള്ളി പറഞ്ഞുകേന്ദ്ര സർക്കാറും റിസർവ് ബാങ്കും ഇടപെട്ട് വിവാദങ്ങൾ ഉടൻ അവസാനിപ്പിക്കണ'മെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.